സ്റ്റാര്‍ ഗ്രൂപ്പ് ക്രിക്കറ്റ് സംപ്രേക്ഷണവകാശം വാങ്ങിയത് 22,000 കോടിക്ക്

  ഐസിസി , ക്രിക്കറ്റ് , റൂപ്പര്‍ട്ട് മര്‍ഡോക്ക് , മുംബൈ , സ്റ്റാര്‍ ഇന്ത്യ
മുംബൈ| jibin| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (12:38 IST)
ഐസിസിയുടെ നിയന്ത്രണത്തില്‍ നടത്തപ്പെടുന്ന ക്രിക്കറ്റ് മല്‍സരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്റ്റാര്‍ ഗ്രൂപ്പ് നിലനിര്‍ത്തിയത് 22,000 കോടി രൂപയ്ക്ക്. 2015 മുതല്‍ 2023 വരെയാണ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഗ്രൂപ്പ് കരാര്‍ വാങ്ങിയത്. സ്റ്റാര്‍ ഇന്ത്യ, സ്റ്റാര്‍ മിഡില്‍ ഈസ്റ്റ് എന്നിവ ചേര്‍ന്നാണ് ഐസിസിക്ക് കരാര്‍ തുക നല്‍കുന്നത്.

2007 മുതലുള്ള കരാര്‍ 2015 ലോകകപ്പോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ പുതിയ കരാര്‍. കഴിഞ്ഞ കരാറിനേക്കാള്‍ 80 ശതമാനം അധികം തുക മുടക്കി നിലനിര്‍ത്തിയത്. കരാര്‍ പ്രകാരം രണ്ടു ലോകകപ്പുകള്‍(2019, 2023), രണ്ട് ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകള്‍(2017, 2021), രണ്ട് ഐസിസി ലോക ട്വന്റി20 ടൂര്‍ണമെന്റുകള്‍ (2016, 2020) എന്നിവയാണ് ഉള്‍പ്പെടുന്നത്. സീ എന്റര്‍ടെയ്ന്‍മെന്റ്, ടെന്‍ സ്പോര്‍ട്സ്, മള്‍ട്ടി സ്ക്രീന്‍ മീഡിയ, നിംബസ് നിയോ സ്പോര്‍ട്സ് എന്നിവരെ പിന്തള്ളിയാണ് സ്റ്റാര്‍ ഇന്ത്യ കരാര്‍ സ്വന്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :