ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ പന്തിനെ ഉള്‍പ്പെടുത്താത്തതിന് കാരണം ധോണി; പിന്നെ കോഹ്‌ലിയുടെ സമ്മതവും!

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ പന്തിനെ ഉള്‍പ്പെടുത്താത്തതിന് കാരണം ധോണി!

ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 8 മെയ് 2017 (18:44 IST)
ഐപിഎല്‍ പത്താം സീസണില്‍ മാരക പെര്‍‌ഫോമന്‍സ് പുറത്തെടുത്ത താരങ്ങളിലൊരാളാണ് ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ യുവതാരം റിഷഭ് പന്ത്. ഗുജറത്ത് ലയണ്‍സിനെതിരെ 43 പന്തില്‍ 97 റണ്‍സ് അടിച്ചു കൂട്ടിയതോടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ പന്ത് ഇടം പിടിക്കുമെന്ന് തോന്നിപ്പിച്ചു.

പക്ഷേ ഇന്ന് ഡൽഹിയിൽ ചേർന്ന സെലക്ഷന്‍ കമ്മിറ്റി പന്തിനെ ചാമ്പ്യന്‍‌സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ശിഖർ ധവാനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളെ പരിഗണിക്കാതെയാണ് പരാജയതാരമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ധവാനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഐപിഎല്‍ മത്സരങ്ങളുടെ തിരക്കുള്ളതിനാല്‍ ടീം നായകന്‍ വിരാട് കോഹ്‌ലി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നിര്‍ണായക ടീം സെലക്ഷന്‍ യോഗത്തില്‍ പങ്കെടുത്തത്.



പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ടീം ഘടനയുടെ പേരിലാണെന്നാണ് ചീഫ് സെലക്ടറായ എംഎസ്‌കെ പ്രസാദ് ഇന്ന് വ്യക്തമാക്കിയത്. ടീം ഘടന പരിഗണിക്കുമ്പോള്‍ വേണ്ടത് ഒരു വിക്കറ്റ് കീപ്പറെ മാത്രമാണ്. അവന്റെ പ്രകടനത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും, അവന്‍ ടീം ഇന്ത്യക്ക് മുതല്‍ കൂട്ടാണെന്നും പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പറുടെ റോളിലുള്ളതാണ് പന്തിന് വിനയായത്. രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 എന്നിവയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പന്ത് ഐപിഎല്ലിലും അതേ ഫോം തുടര്‍ന്നതോടെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഈ പത്തൊമ്പതുകാരനും ഉള്‍പ്പെടുമെന്ന പ്രചാരണം ശക്തമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :