ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ധോണിയുടെയും യുവിയുടെയും ഭാവി എന്തായിരിക്കും ?; തുറന്നു പറഞ്ഞ് കോഹ്‌ലി രംഗത്ത്

ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ധോണിയുടെയും യുവിയുടെയും ഭാവി എന്തായിരിക്കും ?; തുറന്നു പറഞ്ഞ് കോഹ്‌ലി

 Virat Kohli, ICC , Kohli, Virat Kohli India, Team India, ICC Champions Trophy 2017 , India cricket team, Champions Trophy , ms dhoni , Yuvraj Singh , ഐസിസി ചാമ്പ്യന്‍സ് ട്രോഫി , ഐസിസി , വിരാട് കോഹ്‌ലി , ഐസിസി , കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , യുവരാജ് സിംഗ് , ഇന്ത്യ പാകിസ്ഥാന്‍ മത്സരം
മുംബൈ| jibin| Last Modified ബുധന്‍, 24 മെയ് 2017 (20:50 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരവും തോല്‍ക്കാതെ കിരീടം നിലനിര്‍ത്തുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ലോകകപ്പിനേക്കാള്‍ നിലവാരമുള്ളതാണ് ചാമ്പ്യന്‍സ് ട്രോഫിയെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി.

കടം വീട്ടാന്‍ വേണ്ടിയല്ല കളിക്കുന്നത്. രാജ്യത്തിന് വേണ്ടി ഓരോ മത്സരത്തിലും വിജയിക്കുകയാണ് ലക്ഷ്യം. മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിക്കും യുവരാജ് സിംഗിനും തങ്ങളുടെ പരിചയസമ്പത്ത് എങ്ങനെ കളിയിലേക്ക് കൊണ്ടുവരണമെന്ന് അറിയാം. അതിനാല്‍ അവര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുമെന്നും കോഹ്‌ലി പറഞ്ഞു.

ചാമ്പ്യന്‍‌സ് ട്രോഫിക്കായി ലണ്ടനിലേക്ക് യാത്രതിരിക്കും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ നാലിന് എഡ്ജ്ബാസ്റ്റണില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :