നാല് പന്തില്‍ 92 റണ്‍സ്; ബംഗ്ലാ താരം എറിഞ്ഞത് 65 വൈഡും 15 നോ ബോളും - പിച്ചില്‍ നാണക്കേടിന്റെ പുത്തന്‍ റെക്കോര്‍ഡ് പിറന്നു

നാല് പന്തില്‍ 92 റണ്‍സ്; ബംഗ്ലാ താരം എറിഞ്ഞത് 65 വൈഡും 15 നോ ബോളും - പുത്തന്‍ റെക്കോര്‍ഡ് പിറന്നു

   Dhaka Premier League , Bangladesh cricket , Sujaan Mehmood , Dhaka , 89 in just 4 balls , ക്രിക്കറ്റ് , ബംഗ്ലാദേശ് , ധാക്ക പ്രീമിയര്‍ ലീഗ് , വിജയലക്ഷ്യം , സുജന്‍ മുഹമ്മദ് , 65 വൈഡും 15 നോ ബോളും
ധാക്കാ| jibin| Last Updated: ബുധന്‍, 12 ഏപ്രില്‍ 2017 (16:45 IST)
ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെയുള്ള പല സംഭവങ്ങളും ക്രിക്കറ്റ് ബുക്കുകളില്‍ ഇടം നേടുകയും ചെയ്യാറുണ്ടെങ്കിലും പ്രാദേശിക മത്സരങ്ങളിലുണ്ടാകുന്ന നിമിഷങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല.

എന്നാല്‍, ധാക്ക പ്രീമിയര്‍ ലീഗിലെ ഒരു സെക്കന്‍ഡ് ഡിവിഷന്‍ മത്സരത്തില്‍ സംഭവിച്ച രസകരമായ വിവരമാണിപ്പോള്‍ പുറത്തായത്. ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രം ധാക്ക ട്രിപൂണ്‍ ആണ് ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്നത്.

ലാല്‍മാട്ടിയ, അക്‌സോം ക്രിക്കറ്റേഴ്‌സ് എന്നീ ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റമുട്ടിയ മത്സരത്തിലാണ് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ സംഭവമുണ്ടായത്. മത്സരത്തില്‍ 89 റണ്‍സിന്റെ വിജയലക്ഷ്യം കേവലം നാല് പന്തിനുള്ളില്‍ തന്നെ അക്‌സോം ക്രിക്കറ്റേഴ്‌സ് മറികടക്കുകയായിരുന്നു.

ബോള്‍ ചെയ്‌ത ലാല്‍മാട്ടിയ താരം സുജന്‍ മുഹമ്മദിന്റെ ആദ്യ ഒവറിലെ നാല് പന്തിനുളളില്‍ 65 വൈഡും 15 നോ ബോളും എറിഞ്ഞതാണ് അക്‌സോം ക്രിക്കറ്റേഴ്‌സിന്റെ വിജയത്തിന് കാരണം.



അമ്പയറുമായുള്ള വഴക്കാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യാന്‍ ലാല്‍‌മാട്ടിയ ടീമിനെ പ്രേരിപ്പിച്ചത്. അമ്പയര്‍ ടീമിനെതിരെ തുടര്‍ച്ചയായി മോശം തീരുമാനങ്ങള്‍ എടുത്തുവെന്നും ടോസ് ചെയ്തപ്പോള്‍ കോയിന്‍ കാണിച്ച് തരാന്‍ പോലും അദ്ദേഹം തയാറായില്ലെന്നും ടീമിലെ താരങ്ങള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :