കൂടെയുള്ള പെണ്‍കുട്ടി കാമുകി ? വിവാഹം ഉടന്‍ ?; ആരാധകര്‍ക്ക് മറുപടിയുമായി പാണ്ഡ്യ

ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (15:52 IST)

Hardik Pandya ,  India vs Australia ,  Hardik Pandya Twitter ,  Cricket news ,  India Cricket News ,  ഹര്‍ദിക് പാണ്ഡ്യ , ടീം ഇന്ത്യ ,  ക്രിക്കറ്റ് ,  ട്വീറ്റ്

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ഹീറോയാണ് ഹര്‍ദിക് പാണ്ഡ്യ. ശ്രീലങ്കയ്‌ക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും നടന്ന പരമ്പരകളില്‍ അപാരഫോമിലായിരുന്നു താരം. അതുകൊണ്ട് തന്നെ പാണ്ഡ്യയ്ക്ക് ഒരുപാട് ആരാധകരാണ് ഇപ്പോള്‍ ഉള്ളത്. പാണ്ഡ്യയുടെ പേരില്‍ നിത്യേന പുറത്തുവരുന്ന ഗോസിപ്പുകള്‍ക്കും ഒരു പഞ്ഞവുമില്ല എന്നതും വസ്തുതയാണ്
 
കഴിഞ്ഞദിവസങ്ങളില്‍ പാണ്ഡ്യയുടെ ഫാന്‍ പേജില്‍ ഒരു പെണ്‍കുട്ടിയോടൊപ്പമുള്ള സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ആ പെണ്‍കുട്ടി ആരാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്. അത് പാണ്ഡ്യയുടെ കാമുകിയാണെന്നും ഉടന്‍ തന്നെ ഇരുവരും വിവാഹിതരാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു.  
 
ഇപ്പോള്‍ ഇതാ അത് ആരാണെന്ന് വ്യക്തമാക്കി പാണ്ഡ്യ തന്നെ രംഗത്തെത്തിയിരിക്കുന്നു. എല്ലാ നിഗൂഢതകളും അവസാനിക്കുകയാണെന്നും ഫോട്ടോയിലുള്ളത് തന്റെ സഹോദരിയാണ് എന്നും പറഞ്ഞായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. നേരത്തെ ബോളിവുഡ് താരം പരിണീതി ചോപ്രയുമായി പാണ്ഡ്യ പ്രണയത്തിലാണെന്ന വാര്‍ത്തയും പൂറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം താ‍രം നിഷേധിക്കുകയും ചെയ്തിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഹര്‍ദിക് പാണ്ഡ്യ ടീം ഇന്ത്യ ക്രിക്കറ്റ് ട്വീറ്റ് Hardik Pandya Cricket News India Vs Australia India Cricket News Hardik Pandya Twitter

ക്രിക്കറ്റ്‌

news

യുവരാജ് ടീം ഇന്ത്യയില്‍ നിന്ന് തഴയപ്പെടാന്‍ കാരണം ആ യുവതാരം ? കട്ടക്കലിപ്പില്‍ ആരാധകര്‍ !

ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ ഹീറോ ആയിരുന്നു യുവരാജ് സിങ്ങ്. എന്നാല്‍ ...

news

ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് മറ്റൊരു പൊന്‍‌തൂവല്‍ കൂടി‍; പിന്നിലായത് സാക്ഷാല്‍ സച്ചിനും ധോണിയും !

ഓസ്ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ...

news

ടീം ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക ഒന്നാമത്

ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതോടെ ടീം ഇന്ത്യയ്ക്കു മറ്റൊരു ...

news

ഇന്ത്യ കണ്ട മികച്ച് ഓള്‍ റൌണ്ടര്‍ ആര്? - കോഹ്‌ലിയും കപില്‍ദേവും പറഞ്ഞത് ഒരു സൂപ്പര്‍താരത്തിന്റെ പേര്!

ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് കരുത്ത് പകര്‍ന്നത് രണ്ട് തവണ ...