മുംബൈ ഇന്ത്യൻസിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങൾ എന്ത്, വെളിപ്പെടുത്തലുമായി ഗംഭീർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 19 മെയ് 2020 (10:40 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും അധികം കിരീടങ്ങൾ സ്വന്തമാക്കിയ ടീമാണ് മുംബൈ ഇന്ത്യൻസ്. ആദ്യ അഞ്ച് സീസണുകളിൽ ഒരിക്കൽ മാത്രമാണ് ഫൈനലിൽ പ്രവേശിച്ചതെങ്കിലും
നായകനായ ശേഷം നാല് കിരീടങ്ങളാണ് മുംബൈ സ്വന്തമാക്കിയത്. 2015,2013,2017,2019 വർഷങ്ങളിലായിരുന്നു മുംബൈയുടെ കിരീടനേട്ടം.ഇപ്പോളിതാ മുംബൈയുടെ പിന്നിലെ വിജയരഹസ്യം എന്തെന്ന് വിശദമാക്കിയിരിക്കുകയാണ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ ക്യാപ്റ്റനായ ഗൗതം ഗംഭീര്‍.

പ്രാക്‌ടിക്കലായ തീരുമാനങ്ങളാണ് മുംബൈ ഇന്ത്യൻസിനെ മികച്ച ടീമാക്കിയതെന്നാണ് ഗംഭീറിന്റെ അഭിപ്രായം.അവർ വികാരപരമായ തീരുമാനങ്ങൾ എടുക്കാറില്ല.ഉറച്ച തീരുമാനങ്ങളാണ് ഒരു ടീമിനെ ശക്തിപ്പെടുത്തുന്നത്. അങ്ങനെയൊരു തീരുമാനമായിരുന്നു റിക്കി പോണ്ടിംഗിനെ മാറ്റി രോഹിത്തിനെ നായകനാക്കിയത്.കൂടാതെ വളർന്നു വരുന്ന താരങ്ങളെ വളർത്തിയെടുക്കുന്നതിൽ മുംബൈ വലിയ വിജയമാണ്.ജസ്‌പ്രീത് ബു‌മ്രയും പാണ്ഡ്യ സഹോദരന്മാരും ഇതിനുദാഹരണമാണ് ഗംഭീർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :