ഈ സൂപ്പര്‍താരങ്ങള്‍ പുറത്തിരിക്കുമോ ?; മിന്നല്‍ നീക്കങ്ങളുമായി ഓസ്‌ട്രേലിയ

ഈ സൂപ്പര്‍താരങ്ങള്‍ പുറത്തിരിക്കുമോ ?; മിന്നല്‍ നീക്കങ്ങളുമായി ഓസ്‌ട്രേലിയ

Sydney test , team india , cricket , kohli , Australia , ഓസ്‌ട്രേലിയ , ഇന്ത്യ , മിച്ചല്‍ മാര്‍ഷ് , സിഡ്‌നി ടെസ്‌റ്റ്
സിഡ്‌നി| jibin| Last Modified ബുധന്‍, 2 ജനുവരി 2019 (15:40 IST)
നിര്‍ണായകമാകുന്ന സിഡ്‌നി ടെസ്‌റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും സൂപ്പര്‍താരങ്ങള്‍ പുറത്തേക്ക്.
ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്, ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവരെ അന്തിമ ഇലവനിലുണ്ടാകില്ലെന്നാണ് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവര്‍ക്കും പകരമായി ക്വീന്‍‌സ്‌ലാന്‍ഡ് ഓള്‍റൗണ്ടര്‍ മാര്‍നസ് ലാബൂഷാനും മധ്യനിരതാരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്‌ച ടീം പരിശീലകനത്തിന് ഇറങ്ങിയപ്പോള്‍ മാര്‍ഷും ഫിഞ്ചും വിട്ടു നിന്നുവെന്നും വാര്‍ത്തകളുണ്ട്.

അതേസമയം, വൈകിട്ട് പിച്ച് പരിശോധിച്ചശേഷം മാത്രമേ ടീമിനെ പ്രഖ്യാപിക്കൂ എന്ന് നായകന്‍ ടിം പെയ്‌ന്‍ വ്യക്തമാക്കി. സിഡ്‌നിയിലെ പിച്ച് സ്‌പിന്നിനെ അനുകൂലിക്കുന്നതിനാല്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഓസീസ് മാനേജ്‌മെന്റിന്റെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :