ഇംഗ്ലണ്ടിന് മികച്ച തുടക്കം: ബെല്‍ സെഞ്ചുറിയിലേക്ക്

ത്രിരാഷ്ട്ര പരമ്പര , ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ ഏകദിനം
ഹോബാര്‍ട്ട്| jibin| Last Modified വെള്ളി, 23 ജനുവരി 2015 (10:36 IST)
ത്രിരാഷ്ട്ര പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം. അവസാന വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. ഇയാന്‍ ബെല്‍ (91*) ജോ റൂട്ട് (6*) എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇയാന്‍ ബെല്‍ മോയിന്‍ അലി (48) സഖ്യം ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് തീര്‍ത്തത്.

എന്നാല്‍ 18 മത് ഓവറില്‍ ഫോക്‍നര്‍ക്ക് വിക്കറ്റ് സമ്മനിച്ച് അലി മടങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ ടെയ്‌ലര്‍ (5) പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ടിന് തുടക്കത്തില്‍ ഉണ്ടായിരുന്ന ആധ്യപത്യം അവസാനിക്കുകയായിരുന്നു.

ഓസീസ് നിരയില്‍ ഇന്ത്യന്‍ വംശജനായ പേസ് ബൗളര്‍ ഗുരീന്ദര്‍ സിങ് സന്ദു കളിക്കുന്നു. പരമ്പരയില്‍ ഓസ്‌ട്രേലിയ കളിച്ച രണ്ട് കളികളും ജയിച്ചപ്പോള്‍ ഇംഗ്ലണ്ട് ഒരു ജയം നേടി. ഇന്ത്യയാകട്ടെ രണ്ട് കളികളും തോറ്റ് പുറത്താകല്‍ ഭീഷണിയിലാണ്‌. ഇംഗ്ളണ്ട് തോറ്റാൽ മാത്രമേ ഇന്ത്യക്ക് സാദ്ധ്യതയുള്ളൂ. അതേസമയം കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ വിലക്കിലായ ജോർജ് ബെയ്ലിക്ക് പകരം സ്റ്റീവൻ സ്മിത്താണ് ടീമിനെ നയിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :