ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയെത്തി; സൂപ്പര്‍താരം മടങ്ങിയെത്തുന്നു

ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയെത്തി; സൂപ്പര്‍താരം മടങ്ങിയെത്തുന്നു

 dwayne steyn , south africa , ab de villiers , എബി ഡിവില്ലിയേഴ്‌സ് , ഡ്വയിന്‍ സ്‌റ്റെയിന്‍ , ലങ്ക , ദക്ഷിണാഫ്രിക്ക
കേപ്ടൗണ്‍| jibin| Last Modified വ്യാഴം, 7 ജൂണ്‍ 2018 (15:04 IST)
സൂപ്പര്‍താരം എബി ഡിവില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത വിരമിക്കലില്‍ തളര്‍ന്നു പോയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഉണര്‍വേകി പേസ് ബോളര്‍ ഡ്വയിന്‍ സ്‌റ്റെയിന്‍ മടങ്ങിയെത്തുന്നു.

പരിക്കുകള്‍ മൂലം ദീര്‍ഘനാള്‍ ടീമില്‍ നിന്നും മാറി നിന്ന സ്‌റ്റെയിന്‍ ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. താനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ലങ്കന്‍ പര്യടനത്തിനു മുമ്പായി ഫോം തിരിച്ചു പിടിക്കാന്‍ കൗണ്ടി ടീമായ ഹാംപ്ഷെയറിനായി
സ്‌റ്റെയിന്‍ കളിക്കും. രണ്ട് ടെസ്റ്റുകളും, അഞ്ച് ഏകദിനങ്ങളും, ഒരു ടി20യും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ ലങ്കന്‍ പര്യടനത്തില്‍ ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

ഇന്ത്യക്കെതിരെ നടന്ന മത്സരത്തിനിടെയാണ് 34കാരനായ സ്‌റ്റെയിന് പരിക്കേറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :