വിരമിക്കൽ തീരുമാനത്തിൽ ആരാധകരുടെ പ്രതികരണം തന്നെ ഞെട്ടിച്ചു; ഡിവില്ലിയേഴ്സ്

Sumeesh| Last Updated: വെള്ളി, 25 മെയ് 2018 (15:31 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം വിരമിച്ചു വാർത്ത വലിയ ഞെട്ടലോടെയാണ് ക്രികറ്റ് ലോകവും ആരാ‍ധകരും കേട്ടത്. വളരെ വേഗം തന്നെ ഈ വാർത്തയോട് ആരാധകർ പ്രതികരിക്കുകയും ചെയ്തു. ഡിവില്ലേഴ്സിന് അശംസകൾ നേർന്നുകൊണ്ടും സ്നേഹമറിയിച്ചും നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. ആരാധകരൂടെ ഈ പ്രതികരണം തന്നെ ഞെട്ടിച്ചിരിക്കുന്ന എന്ന് ഡിവില്ലേഴ്സ് പറയുന്നു.

ആരും ഈ തീരുമാനത്തെ സ്വീകരിക്കില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ആളുകൾ ഈ തീരുമാനത്തെ പോസിറ്റീവായി സ്വീകരിച്ചത് തന്നെ ഞെട്ടിച്ചിരിക്കുന്നു എന്ന് താരം വ്യക്തമാക്കി. ക്രിക്കറ്റിൽ നിന്നും വിരമിക്കുക എന്നത് വേദനിപ്പിക്കുന്ന കാര്യം തന്നെയാണ്. ഇതേ കുറിച്ച് ഏറെ ആലോചിച്ചു. നന്നായി കളിക്കുമ്പോൾ തന്നെ വിരമിക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു. താരം വ്യാക്തമാക്കി

ഏതെങ്കിലും ഒരു ഫോർമാറ്റിൽ തുടരുന്നതിനോട് തനിക്ക് യോജിപ്പില്ല. ഇത്രയും കാലം ഉറച്ച പിന്തുണ നൽകിയ കോച്ചുമാർക്കും സഹതാരങ്ങൾക്കും നന്ദി അറിയിക്കുന്നതായും അവരുടെ പിന്തുണ ഇല്ലായിരുന്ന്വെങ്കിൽ ഇപ്പോൾ എത്തിയതിന്റെ പകുതി ദൂരം പോലും സഞ്ചരിക്കാൻ തനിക്കവുമായിരുന്നില്ലെന്നും താരം പറഞ്ഞു. ക്രിക്കറ്റിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുകയില്ലെന്നും ടൈറ്റന്‍സിന് വേണ്ടി കളിക്കും എന്നും ഡിവില്ലേഴ്സ് വ്യക്തമാക്കി


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :