ഇതെന്തൊരു മറിമായം; ‘അദ്ദേഹമാണ് സൂപ്പര്‍ഹീറോ’ - വീരപുരുഷനായിട്ടും കാര്‍ത്തിക്ക് പുകഴ്‌ത്തുന്നത് മറ്റൊരു താരത്തെ

ഇതെന്തൊരു മറിമായം; ‘അദ്ദേഹമാണ് സൂപ്പര്‍ഹീറോ’ - വീരപുരുഷനായിട്ടും കാര്‍ത്തിക്ക് പുകഴ്‌ത്തുന്നത് മറ്റൊരു താരത്തെ

 Dinesh karthik , MS Dhoni , team india , cricket , India bangladesh odi , karthik , ദിനേഷ് കാര്‍ത്തിക്ക് , മഹേന്ദ്ര സിംഗ് ധോണി , മഹി ഭായ് , ഡികെ , നിദാഹസ് ട്രോഫി , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ടീം
മുംബൈ| jibin| Last Modified ബുധന്‍, 21 മാര്‍ച്ച് 2018 (13:36 IST)
ദിനേഷ് കാര്‍ത്തിക്കെന്ന പേര് ഉടനൊന്നും ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും മറക്കില്ല. കൈവിട്ട ജയം പിടിച്ചുവാങ്ങി നല്‍കിയതിനൊപ്പം ആ മാസ്‌മരിക ബാറ്റിംഗ് കൂടിയാകും എല്ലാവരുടെയും മനസിലുണ്ടാകുക. ഫൈനലില്‍ ബംഗ്ലാദേശിനെതിരെ അതിശയിപ്പിക്കുന്ന ബാറ്റിംഗ് കരുത്തില്‍ എട്ട് പന്തില്‍ 29 റണ്‍സ് അടിച്ചു കൂട്ടിയ ഡികെയെ മഹേന്ദ്ര സിംഗ് ധോണിയുമായിട്ടാണ് എല്ലാവരുമിപ്പോള്‍ താരതമ്യം ചെയ്യുന്നത്.

ധോണിയെ ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഇവയ്‌ക്ക് മറുപടിയുമായി കാര്‍ത്തിക് രംഗത്തുവന്നു. “ധോണിയുമായി എന്നെ താരതമ്യം ചെയ്യുന്നത് ശരിയായ നടപടിയല്ല. ഞാന്‍ ആരധനയോടെ എന്നും നോക്കി കാണുന്ന താരമാണ് അദ്ദേഹം. ഞാന്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ ടോപ്പറാണ് മഹി ഭായ്. അമാനുഷികനായ വ്യക്തിയെന്ന് ധോണിയെ വിളിക്കാനാണ് ഞാന്‍ ഇഷ്‌ടപ്പെടുന്നത്”- എന്നും കാര്‍ത്തിക്ക് പറഞ്ഞു.

കളത്തിനും പുറത്തും നാണക്കാരനാണ് ധോണി. എന്നാല്‍, യുവതാരങ്ങളെ മുന്‍ നിരയിലേക്ക് എത്തിക്കാനും അവര്‍ക്ക് പ്രചോദനം നല്‍കുവാനും അദ്ദേഹത്തിനുള്ള മിടുക്ക് അസാമാന്യമാണ്. ധോണിയുടെ ക്രിക്കറ്റിലെ വഴിയും ഞാന്‍ പിന്നിട്ട വഴിയും തീര്‍ത്തും വ്യത്യസ്തമാണ്. ക്രിക്കറ്റില്‍ സ്വന്തമായി ഒരിടം കണ്ടെത്തി അവിടെ നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. അതിനാല്‍ ധോനിയുമായി എന്നെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല”- എന്നും കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിനെതിരായ നിദാഹസ് ട്രോഫി ഫൈനലിലെ പ്രകടനത്തോടെ എല്ലാവരും എന്നെക്കുറിച്ച് നല്ലത് സംസാരിച്ചതിനും എന്നിലേക്ക് എല്ലാവരുടെയും ശ്രദ്ധ വന്നതിലും സന്തോഷമുണ്ട്. ഇത്രനാള്‍ ക്രിക്കറ്റില്‍ തുടര്‍ന്നതിന്റെ അനുഭവസമ്പത്തിന്റെ ഫലമായിരുന്നു വിജയം നല്‍കിയ ആ സിക്‍സറെന്നും കാര്‍ത്തി പറഞ്ഞു.

ഒറ്റ മത്സരം കൊണ്ട് ടീം ഇന്ത്യയിലെ സൂപ്പര്‍ താരമായിട്ടും കാര്‍ത്തിക്കിന് നേരിയ നിരാശയുണ്ട്. ഐപിഎല്ലില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കാന്‍ കഴിയാത്തതാണ് അദ്ദേഹത്തെ നിരാശപ്പെടുത്തുന്നത്.
“ചെന്നൈ ടീമില്‍ കളിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. എന്റെ സ്വപ്‌നം കൂടിയാണ് സ്വന്തം നാട്ടുകാര്‍കാര്‍ക്ക് മുമ്പില്‍ കളിക്കുക” - എന്നും കഴിഞ്ഞ ദിവസം കാര്‍ത്തിക്ക് വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :