സ്‌മിത്തും കൂട്ടരും തൊഴില്‍ ഇല്ലാത്തവരാകുമോ ?; ഓസീസ് ക്രിക്കറ്റില്‍ അടിപിടിയോ ? - പൊട്ടിത്തെറിച്ച് വാര്‍ണര്‍

ഓസീസ് ക്രിക്കറ്റില്‍ അടിപിടിയോ ? - പൊട്ടിത്തെറിച്ച് വാര്‍ണര്‍

  David Warner , Australia , Steve smith , IPL , IPL 10 , Warner , cricket Austrlaia , ഓസ്‌ട്രേലിയ , ഡേവിഡ് വാര്‍ണര്‍ , ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് , ജെയിംസ് സതര്‍ലന്‍ഡ് , വാര്‍ണര്‍ , ഡേവിഡ് വാര്‍ണര്‍ , മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഷെയിന്‍ വാട്‌സണ്‍
സിഡ്‌നി| jibin| Last Updated: ചൊവ്വ, 16 മെയ് 2017 (14:44 IST)
വേതനത്തെ ചൊല്ലി ഓസീസ് ക്രിക്കറ്റ് താരങ്ങളും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ പരസ്യയുദ്ധം. ജൂണ്‍ 30നകം താരങ്ങള്‍ ബോര്‍ഡിന്റെ കരാറില്‍ ഒപ്പിടണമെന്നും അല്ലാത്ത പക്ഷം കളിക്കാന്‍ തൊഴില്‍ ഇല്ലാത്തവരാകുമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ അധ്യക്ഷന്‍ ജെയിംസ് സതര്‍ലന്‍ഡിന്റെ പ്രസ്താവനയാണ് പൊട്ടിത്തെറിയുണ്ടാക്കിയത്.

ജെയിംസ് സതര്‍ലന്‍ഡിന്റെ പ്രസ്താവനയ്‌ക്കെതിരെ വൈസ് ക്യാപ്‌റ്റന്‍ ഡേവിഡ് വാര്‍ണറാണ് രൂക്ഷമായ പ്രസ്‌താവന നടത്തിയത്. താരങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ട. ട്വന്റി-20 ലീഗുകളില്‍ പങ്കെടുത്തും ജീവിക്കും. ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന ബോഡിന്റെ നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ണര്‍ക്ക് പിന്തുണയുമായി ടീമിലെ മുതിര്‍ന്ന താരങ്ങളും കളിക്കാരുടെ സംഘടയും രംഗത്തെത്തി. നിലവിലെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആഷസ് പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ മടിക്കില്ലെന്നും കളിക്കാന്‍ ഭീഷണി മുഴക്കി.

മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ഷെയിന്‍ വാട്‌സണ്‍ എന്നിവരും ബോര്‍ഡിനെതിരെ രംഗത്തെത്തി.

ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാതിരിക്കാനാണ് ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് അടക്കമുള്ള താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിടിയിക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നീക്കം നടത്തുന്നത്. താരങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിനാണ് കരാര്‍ എന്നാണ് ബോര്‍ഡിന്റെ ഭാഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :