കോഹ്‌ലി ഔട്ട്, വിറപ്പിച്ചത് ഒരു വിവാദ നായകന്‍; വെല്ലുവിളിയുയര്‍ത്തിയ ബാറ്റ്‌സ്‌മാന്‍ ആരെന്ന് പറഞ്ഞ് അമീര്‍

ഇസ്ലാമാബാദ്, വെള്ളി, 6 ജൂലൈ 2018 (14:47 IST)

  muhammad amir , Virat kohli , pakistan , india , steve smith , മുഹമ്മദ് അമീര്‍ , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , പന്ത് ചുരുണ്ടല്‍ , സ്‌റ്റീവ് സ്‌മിത്ത് , ഓസ്‌ട്രേലിയ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും പാകിസ്ഥാന്‍ പേസ് ബോളര്‍ മുഹമ്മദ് അമീറും തമ്മിലുള്ള അടുപ്പം ക്രിക്കറ്റ് ലോകത്തെ പുതിയ വാര്‍ത്തയല്ല. തന്റെ ക്രിക്കറ്റ് ബാറ്റ് അമീറിന് സമ്മാനമായി നല്‍കാന്‍ പോലും കോഹ്‌ലി തയ്യാറായിട്ടുണ്ട്.

തന്നെ ഏറ്റവും വിഷമിപ്പിച്ച ബോളര്‍ അമീര്‍ ആണെന്നു പോലും കോഹ്‌ലി പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ അടുപ്പം ഇരു രാജ്യങ്ങള്‍ക്കിടയിലും പല വിവദങ്ങള്‍ക്ക് കാരണമായി തീരുകയും ചെയ്‌തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഇഎസ്‌പി‌എന്‍ ചാനലിന് അമീര്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

25 ചോദ്യങ്ങളായിരുന്നു ചാനല്‍ അമീറിനോട് ചോദിച്ചത്. ഇതുവരെ ബോള്‍ ചെയ്‌തതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ബാറ്റ്സ്മാന്‍ ആരെന്നായിരുന്നു. പതിവു പോലെ കോഹ്‌ലിയുടെ പേര് അദ്ദേഹം പറയുമെന്നായിരുന്നു ചാനല്‍ പ്രതീക്ഷിച്ചത്. എന്നാല്‍, പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്തിന്റെ പേരാണ് പാക് പേസര്‍ പറഞ്ഞത്.

ക്രിക്കറ്റിന് പുറത്തെ ഇഷ്‌ടതാരം ആരെന്ന ചോദ്യത്തിന് അര്‍ജന്റീന ഫുട്‌ബോള്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ പേരാണ് അമീര്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

സൂപ്പര്‍സ്‌റ്റാര്‍ പദവി കോഹ്‌ലിക്ക് നഷ്‌ടം ?; ടീം ഇന്ത്യയിലെ വെടിക്കെട്ട് താരത്തെ കണ്ടെത്തി ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എന്നും ഒരു രക്ഷനുണ്ട്. കപില്‍ ദേവില്‍ ആരംഭിച്ച് സച്ചിന്‍ ...

news

ഇംഗ്ലണ്ടിനെതിരെ രാഹുലിന്റെ ഇടിവെട്ട് ബാറ്റിംഗ്; ഇന്ത്യയ്ക്ക് കൂറ്റൻ ജയം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ...

news

ധോണി വാട്ടര്‍ ബോയ് ആയി ഗ്രൌണ്ടില്‍; അമ്പരപ്പോടെ ആരാധകര്‍, ഒടുവില്‍ കൈയടി

ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച താരമാണ് മുന്‍ നായകന്‍ മഹേന്ദ്ര ...

news

കോഹ്‌ലിപ്പട വെള്ളം കുടിക്കും; വെടിക്കെട്ട് താരം തിരിച്ചെത്തി - ഇന്ത്യക്കെതിരായുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കായുള്ള 14അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഇയാന്‍ ...

Widgets Magazine