ഫോക്നർ സ്വവർഗാനുരാഗിയോ ?; വിവാദമായത് പുറത്തുവന്ന ചിത്രം - നിലപാടറിയിച്ച് താരം

 james faulkner , social media , gay , cricker Australia , ഓസ്ട്രേലിയ , ജയിംസ് ഫോക്നർ , റോബ് ജബ്ബ് , സ്വവർഗാനുരാഗി
സിഡ്നി| Last Updated: ചൊവ്വ, 30 ഏപ്രില്‍ 2019 (13:46 IST)
താൻ സ്വവർഗ താൽപര്യമുള്ളയാളാണെന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം രംഗത്ത്. അമ്മയ്‌ക്കും അടുത്ത സുഹൃത്തിനുമൊപ്പം ഇൻസ്റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത ചിത്രം തെറ്റിദ്ധരിക്കപ്പെടുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ജന്മദിനത്തിൽ അമ്മയ്‌ക്കും അടുത്ത സുഹൃത്തിനുമൊപ്പം ഇൻസ്റ്റഗ്രാമിൽ ഫോക്നർ പോസ്‌റ്റ് ചെയ്‌ത ചിത്രവും കുറിപ്പുമാണ് വിവാദത്തിന് കാരണമായത്. “പുരുഷസുഹൃത്ത് (ബെസ്റ്റ് മേറ്റ്!!!) റോബ് ജബ്ബിനും അമ്മ റോസ്‍ലിൻ കരോൾ ഫോക്നറിനുമൊപ്പം ജന്മദിന സ്പെഷൽ ഡിന്നർ. (ഈ അടുപ്പത്തിന് അഞ്ചു വർഷമെന്നു സൂചിപ്പിക്കുന്ന ഹാഷ്ടാഗും ഇതിനൊപ്പം ചേർത്തിരുന്നു). ഇതായിരുന്നു താരത്തിന്റെ പോസ്‌റ്റ്.

ഇതോടെ ഫോക്നറിനെയും റോബ് ജബ്ബിനും ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞു. സ്വവർഗ താൽപര്യമുള്ളയാളാണെന്ന് താരം തുറന്നു പറഞ്ഞെന്നും ഈ നിലപാടിനെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും കമന്റുകള്‍ വന്നു.


ഫോക്നറിനെ അഭിനന്ദിച്ച് സഹതാരം ഗ്ലെന്‍ മാക്‍സ്‌വെല്ലും മുന്‍ താരം ഷോൺ ടെയ്റ്റും രംഗത്തുവന്നു. ജന്മദിനാശംസകൾ സുഹൃത്തേ! അപാര ധൈര്യം തന്നെ’ എന്നായിരുന്നു മാക്‍സ്‌വെല്ലിന്റെ കമന്റ്. ഫോക്നറിന്റെ ‘ധൈര്യ’ത്തെ അഭിനന്ദിക്കുന്നു എന്നാണ് ടെയ്‌റ്റ് പറഞ്ഞത്.

ഇതോടെയാണ് ഒറ്റയ്‌ക്കിരിക്കുന്ന ചിത്രം പോസ്‌റ്റ് ചെയ്‌ത് ഫോക്‍നര്‍ നിലപാടറിയിച്ചത്. “ ഞാന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം തെറ്റിദ്ധാരണയ്‌ക്ക് ഇടയാക്കിയതായി മനസിലാക്കുന്നു. റോബ് ജബ്ബ എന്റെ ഉറ്റ സുഹൃത്തു മാത്രമാണ്.
ഞങ്ങളുടെ ദൃഢമായ സൗഹൃദത്തിന്റെ അഞ്ചാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഞാൻ സ്വവർഗ താൽപര്യമുള്ളയാളല്ല. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി’ - എന്നുമായിരുന്നു താരത്തിന്റെ ട്വീറ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :