ക്രിക്കറ്റ് പൂരം ഇന്ന് തുടങ്ങും, കാഴ്ചപ്പൂരം പ്രതീക്ഷിച്ച് ആരാധകര്‍

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (08:29 IST)
ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ക്രിക്കറ്റ് ടീമിന്റെ 72 ദിവസം നീളുന്ന മൽസരപരമ്പരയ്ക്ക് ഇന്നു തുടക്കം. ട്വന്റി 20, ഏകദിനങ്ങള്‍, ടെസ്റ്റ് പരമ്പരകള്‍ എന്നിവ പര്യടനത്തിന്റെ ഭാഗമാണ്. പോരാട്ടങ്ങൾക്കു മുന്നോടിയായി പ്രസിഡന്റ്സ് ഇലവനുമായുള്ള ട്വിന്റി20 മത്സരം ഇന്നു നടക്കും. പാലം എയർഫോഴ്സ് മൈതാനത്താണ് മൽസരം.

കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ പ്രിമിയർ ലീഗിൽ മികവു കാട്ടുന്ന താരങ്ങളാണ് ഇന്ത്യൻ നിരയിൽ ഇടംപിടിച്ചത്. ട്വന്റി20 ലോകകപ്പിന് അഞ്ചു മാസം മാത്രം ശേഷിക്കെ മികച്ച പ്രകടനങ്ങൾ സീനിയർ ടീമിലേക്കു വഴിതുറക്കുമെന്നും ഈ യുവതാരങ്ങൾക്കറിയാം. മൻദീപ് സിങ്ങാണ് ഇന്ത്യയുടെ നായകൻ. യുസ്വേന്ദ്ര ചാഹൽ, പവൻ നേഗി, കുൽദീപ് യാദവ് എന്നീ മൂന്നു സ്പിന്നർമാർ ഇന്ത്യൻ നിരയിൽ നിർണായകമാകും.


മനീഷ് പാണ്ഡെയും മലയാളിതാരം സഞ്ജു സാംസണും നടത്തുന്ന പ്രകടനം അനുസരിച്ചിരിക്കും അവരുടെ ദേശീയ ഭാവി. അതേസമയം നിര പരിചയസമ്പന്നരുടെ കരുത്തിലാണ്. ഇവരുമായുള്ള മത്സര്‍ പരിചയം ഇരുവര്‍ക്കും നിര്‍ണായകമാണ്.
ഇന്നത്തെ സന്നാഹ മത്സരത്തിനു ശേഷം മൂന്ന് ട്വന്റി20 മൽസരങ്ങൾ ആരംഭിക്കും. ഒക്ടോബര്‍ രണ്ടിനാണ് ആദ്യ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :