ഒരു ഓസ്ട്രേലിയന്‍ വിജയ ഗാഥ

ലോകകപ്പ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ
vishnu| Last Updated: ശനി, 14 ഫെബ്രുവരി 2015 (12:59 IST)
1987ലെ നാലാം ലോകകപ്പ് ക്രിക്കറ്റ് മത്സരം ഒരു പുതിയ ക്രിക്കറ്റ് ശക്തിയുടെ ഉദയത്തിനാണ് വഴിതുറന്നത്. ഏറെ പ്രത്യേകതകളൊടെയാണ് നാലാം ക്രിക്കറ്റ് മാമാങ്കം ആരംഭിച്ചത്. യൂറോപ്യന്‍ ഭൂഖണ്ടത്തിനു പുറത്ത് ആദ്യമായി നടന്ന മത്സരം, ആദ്യമായി രണ്ടു രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ച മത്സരം, നിലവിലെ ശാക്തിക ചേരികളായ ഇന്ത്യ, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവയല്ലാതെ ലോകകപ്പില്‍ മറ്റൊരു അട്ടിമറി ഉണ്ടായ മത്സരം തുടങ്ങി നിരവധി പുതുമകള്‍ ഉണ്ടായത് നാലാം ലോകകപ്പിലാണ്.

60 ഓവര്‍ മത്സരങ്ങള്‍ അമ്പത് ഓവറിലേക്ക് ചുരുക്കിയത് ഈ ലോകകപ്പിലാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് അന്ന് മത്സരവേദികള്‍ നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലും പാകിസ്ഥാനിലും. ഇന്ത്യന്‍ മേഖലയുടെ പ്രത്യേകത പ്രകാരം മത്സരം നടക്കുന്ന സമയത്ത് രണ്ടുരാജ്യങ്ങളിലും പകലിന്റെ ദൈര്‍ഘ്യം കുറവായതിനാലാണ് മത്സരങ്ങള്‍ 50 ഓവറുകളാക്കി ചുരിക്കിയത്. പിന്നീട് ആത് പതിവായിത്തുടങ്ങി. ആദ്യമായി റിലയന്ദ് ലോകകപ്പിന് സ്പോണ്‍സര്‍മാരായതും ഈ ലോകകപ്പിനാണ്.

മൂന്നാമത്തെ ലോകകപ്പില്‍ ചാമ്പ്യനായിരുന്ന ഇന്ത്യയ്ക്കായിരുന്നു നാലാമത്തെ മത്സത്തിന്റെ ഒന്നാമത്തെ സാ‍ധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. കാരണം ഈ സമയം കൊണ്ട് ടീം ഘടനകൊണ്ടും പ്രൊഫഷണലിസത്തിലും ടീം ഇന്ത്യ കരുത്തരായ സമയം. വെസ്റ്റിന്‍ഡീസും, ഇംഗ്ലണ്ടും ,പാകിസ്ഥാനും എഴുതി തള്ളാന്‍ കഴിയാത്ത തരത്തില്‍ കരുത്തരായി നിലനില്‍ക്കുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ ടീം അന്ന് ദുര്‍ബലരായിരുന്നു. മത്സര പരിചയം, കളിച്ച മത്സരങ്ങളിലെ പ്രകടനങ്ങള്‍ എല്ലാം വിലയിരുത്തുമ്പോള്‍ ആരും സെമി ഫൈനല്‍ സാധ്യത പോലും ഓസീസിന് ആരും നല്‍കിയിരുന്നില്ല.

എന്നാല്‍ അട്ടിമറികളുടെ ചരിത്രം തുടക്കം മുതല്‍ നിലനിര്‍ത്തിയ ലോകകപ്പ് മത്സരങ്ങള്‍ നാലാം തവണ
ആരംഭിച്ചപ്പോള്‍ തന്നെ അതിന്റെ സൂചനകള്‍ നല്‍കിതുടങ്ങി. ആദ്യമത്സരം സിന്ധിലെ ഹൈദരാബാദായിരുന്നു. ഉദ്ഘാടന മത്സരം പാകിസ്ഥാനും ശ്രീലങ്കയും തമ്മിലായിരുന്നു. പാകിസ്ഥാന്‍ ഏകപക്ഷീയമായി ജയിക്കുമെന്ന് എല്ലാവരും ഉറപ്പിച്ച മത്സരം. എന്നാല്‍ കണക്കൂ‍ട്ടലുകള്‍ തകര്‍ത്തുകൊണ്ട് പാകിസ്ഥാന്റെ ജാവേദ് മിയാന്‍‌ദാദിന്റെയും റമീസ് രാജയുടെ പ്രകടനത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ ശ്രീലങ്കന്‍ കുതിപ്പിന് ലോകം സാക്ഷിയായി. അട്ടീമറിയുടെ വക്കില്‍ നിന്ന് കഷ്ടിച്ച് പാകിസ്ഥാന്‍ 15 റണ്‍സിന്റെ ലീഡുമായി വിജയിച്ചു.

അതൊരു തുടക്കമായിരുന്നു. ഇന്ത്യയുടെ ആദ്യമത്സരം ഓസ്ട്രേലിയയുമായിട്ടായിരുന്നു. ഇന്ത്യ ഓസീസിനെ തറപറ്റിക്കുമെന്ന് കരുതിയിരുന്നെങ്കിലും വെറും ഒരു റന്‍സിന് ഇന്ത്യ അവരോട് പരാജയം സമ്മതിച്ചു.
എന്നാല്‍ ഇന്ത്യന്‍ കുതിപ്പ് അവിടെനിന്ന് സെമിഫൈനല്‍ വരെ ഏകപക്ഷീയമായിരുന്നു. രണ്ടാമതും ചാമ്പ്യന്‍ പട്ടത്തിന്റെ അടുക്കലേക്ക് കുതിച്ചുകൊണ്ടിരുന്‍ ഇന്ത്യ അടിപതറിയത് ഇംഗ്ലണ്ടിന്റെ ആസൂത്രിതമായ മികവിലാണ്. വാംഖടെ സ്റ്റേഡിയത്തില്‍ ഇന്ത്യ താളപിഴച്ച് പുറത്താകുമ്പോള്‍ ഇന്ത്യന്‍ നിരാശകള്‍ പരകൊടിയിലെത്തിയിരുന്നു. എന്നാല്‍ സെമിഫൈനല്‍ മത്സരങ്ങളോടെ ഏഷ്യന്‍ പ്രാതിനിധ്യം പുറത്തായി.

പാകിസ്ഥാന്‍ ഓസ്ട്രേലിയയോട് പരാജയം സമ്മതിച്ചതോടെ നിലവിലെ ലോകചാമ്പ്യന്മാരില്ലാത്ത ഫൈനല്‍ മത്സരമാണ് നടന്നത്. സത്യത്തില്‍ അത് ആഷസ് മത്സരങ്ങളുടെ പോക്കറ്റ് എഡീഷന്‍ പോലെയായി. ദുര്‍ബലരായ ഓസീസിനെ നിഷ്പ്രയാസം മറികടന്ന് കപ്പിനെ യൂരോപ്യന്‍ ഭൂഖണ്ഡത്തിലെത്തിക്കാമെന്ന് കരുതിയ ഇംഗ്ലണ്ടിന് പക്ഷെ കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു. പ്രതിരോധത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കി ബാറ്റിംഗില്‍ മികച്ചനിലയില്‍ നില്‍ക്കുമ്പോള്‍ മധ്യ നിര ബാറ്റ്സ്മാന്മാരുടെ കരുത്തില്‍ ഓസ്ട്രേലിയന്‍ ലീഡിനെ ക്രമാനുഗതമായി മറികടന്നുകൊണ്ടിരിക്കുകയായിരുന്നു.

കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമായി മുന്നേറുമ്പോളാണ് ഓസ്ട്രേലിയന്‍ നായകന്‍ അലന്‍ ബോഡര്‍ ബൌളിംഗ് ഏറ്റെടുത്തു. അതോടെ മത്സരം ഓസ്ട്രേലിയ പിടിച്ചെടുത്തു. ഇംഗ്ലണ്ടിന്റെ മധ്യനിരകള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിജയത്തിന് വെറും ഏഴു റണ്‍സിനകലെ ഇംഗ്ലണ്ടിനെ കംഗാരുപ്പട പിടിച്ചുകെട്ടി ലോക ചാമ്പ്യനായി.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :