ആ അപൂർവ നേട്ടം സ്വന്തമാക്കി കുൽദീപ് യാദവ്

Sumeesh| Last Modified ശനി, 6 ഒക്‌ടോബര്‍ 2018 (20:38 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അരെയും അമ്പരപ്പിക്കുന്ന പ്രകടനം നടത്തി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ആദ്യ ഇന്നിങ്ങ്സിൽ ഒരു വിക്കറ്റ് മാത്രമേ കുൽദീപ് വീഴ്ത്തിയുള്ളു എങ്കിലും രണ്ടാം ഇന്നിങ്ങ്സിൽ 14 ഓവറിൽ വെറും 57 റൺസ് മാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റുകൾ കുൽദീപ് സ്വന്തമാക്കി.

കുൽദീപിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത് ഇതോടെ ഒരു വർഷത്തുനുള്ളിൽ എല്ലാ ഫോർമാറ്റുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരൻ എന്ന അപുർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് കുൽദീപ് യാദവ്.

മൂന്ന് ഫോർമാറ്റുകളിലും അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ഏഴാമത്തെ താരവും രാണ്ടാമത്തെ ഇന്ത്യൻ താരവുമാണ് കുൽദീപ് യാദവ്. മത്സരത്തിൽ ഇന്നിംഗ്സിനും 272 റൺസിനും ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :