സ്പിന്നിനെതിരെ തിളങ്ങുന്ന ബാറ്റർ, സഞ്ജുവിനെ എന്തുകൊണ്ട് ടെസ്റ്റിൽ എടുക്കുന്നില്ല

Sanju samson
Sanju samson
അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 നവം‌ബര്‍ 2024 (20:29 IST)
സഞ്ജു സാംസണെ ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ന്യൂസിലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂള്‍. സ്പിന്നിനെ നേരിടാന്‍ സഞ്ജു മിടുക്കനാണെന്നും ഇന്ത്യന്‍ ടീമിന് ഇത് വലിയ മുതല്‍ക്കൂട്ടാകുമെന്നും സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. സഞ്ജുവിനൊപ്പം ശ്രേയസ് അയ്യരും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തണമെന്നും ഡൂള്‍ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കായി ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും സഞ്ജു ഇതുവരെയും ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.

സ്പിന്നര്‍മാരെ മികച്ച രീതിയില്‍ കളിക്കുന്ന താരങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യമായിട്ടുള്ളത്. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇതിന് ചേര്‍ന്ന താരങ്ങളാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരുവരെയും ഉള്‍പ്പെടുത്തുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. സൈമണ്‍ ഡൂള്‍ പറഞ്ഞു. അതേസമയം ബംഗ്ലാദേശ് പര്യടനത്തിന് പിന്നാലെ തന്നെ ടെസ്റ്റിലേക്ക് പരിഗണിക്കുന്നതായി സഞ്ജു വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി രഞ്ജി ട്രോഫി മത്സരങ്ങളില്‍ സഞ്ജു കേരളത്തിനായി കളിച്ചിരുന്നു.


നിലവിലെ രഞ്ജി സീസണില്‍ ഒരു മത്സരം മാത്രമാണ് സഞ്ജുവിന് കേരളത്തിനായി കളിക്കാനായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിനായാണ് സഞ്ജു രഞ്ജിയില്‍ നിന്നും പിന്മാറിയത്. നവംബര്‍ 8 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ നാല് ടി20 മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :