കൊളംബോ ടെസ്റ്റ്: 312 റണ്‍സിന് ഇന്ത്യ പുറത്ത്

കൊളംബോ| JOYS JOY| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2015 (13:53 IST)
കൊളംബോ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ 312 റണ്‍സിന് പുറത്തായി. ചേതേശ്വര്‍ പൂജാര പുറത്താകാതെ നേടിയ (145) സെഞ്ച്വറി ഇന്ത്യയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചു.

292/8 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് 20 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ഇഷാന്ത് ശര്‍മ (6) ഉമേഷ് യാദവ്(4) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ 312 റണ്‍സിന് ഇന്ത്യ പുറത്തായി.

അമിത് മിശ്രയും (59) പൂജാരയുമാണ് ഇന്നലെ ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ഇരുവരുടെയും മികവില്‍ ഇന്ത്യ രണ്ടാം ദിവസം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :