45 പന്തില്‍ സെഞ്ചുറിയും സിക്സര്‍ മഴയിലൂടെ അവിശ്വസനീയ റെക്കോര്‍ഡുമായി ക്രിസ് ഗെയില്‍ !

ചറപറ സിക്‌സുകള്‍; വെടിക്കെട്ട് സെഞ്ച്വറിയുമായി ഗെയില്‍

Chris Gayle , Bangladesh Premier League , T20 cricket , T20 , Cricket , ക്രിസ് ഗെയില്‍ , സിക്സര്‍  , ടി20 , ക്രിക്കറ്റ്
സജിത്ത്| Last Modified ശനി, 9 ഡിസം‌ബര്‍ 2017 (10:51 IST)
ഇടിവെട്ട് സെഞ്ചുറിയുമായി വിന്‍ഡീസ് താരം ക്രിസ് ഗെയില്‍. 45 പന്തിലായിരുന്നു ഗെയിലിന്റെ സെഞ്ചുറി നേട്ടം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രംഗ്പൂര്‍ റൈഡേഴ്‌സിനായായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. മത്സരത്തില്‍ 51 പന്തുകള്‍ നേരിട്ട ഗെയില്‍ പുറത്താകാതെ 126 റണ്‍സും സ്വന്തമാക്കി. 14 ഫോറും ആറ് സിക്‌സും ഉള്‍പ്പെട്ടതായിരുന്നു ഗെയിലിന്റെ ഇന്നിംഗ്സ്.

ഇതോടെ ഖുല്‍ന ടൈറ്റല്‍‌സ് മുന്നോട്ടുവെച്ച 168 റണ്‍സ് എന്ന വിജയലക്ഷ്യം വെറും 15.2 ഓവറില്‍ രംഗ്പൂര്‍ മറികടക്കുകയും ചെയ്തു. എലിമിനേറ്റര്‍ മത്സരത്തിലായിരുന്നു ഗെയിലിന്റെ അത്ഭുത പ്രകടനം. ഫോം നഷ്ടമായെന്ന് ആരോപിച്ച് പാക് പ്രീമിയര്‍ ലീഗില്‍ നിന്നടക്കം പുറത്തായ സമയത്താണ് മിന്നല്‍ പ്രകടനവുമായി ഗെയില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്.

ഇതോടെ ടി20യിലെ ഒരു അവിശ്വസനീയ റെക്കോര്‍ഡും ഗെയില്‍ സ്വന്തമാക്കി. ക്രിക്കറ്റില്‍ ആദ്യമായി 800 സിക്‌സുകള്‍ തികക്കുന്ന താരം എന്ന നേട്ടമാണ് 39കാരന്‍ സ്വന്തമാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന ടൈറ്റന്‍സിനു വേണ്ടി കാര്‍ലോസ് ബ്രാത്‌വൈറ്റ്(ഒന്‍പത് പന്തില്‍ 25*), നിക്കോളസ് പൂറന്‍(28), ആരിഫുള്‍ ഹക്ക്(29) എന്നിവരാണ് തിളങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :