ചെന്നൈ ആറ് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തു

മുംബൈ| Last Modified ശനി, 18 ഏപ്രില്‍ 2015 (10:55 IST)
ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സിനെ ധോണിയുടെ ചെന്നൈപ്പട ആറുവിക്കറ്റിനാണ് കീഴടക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ നേടിയ 183 റണ്‍സ് ചെന്നൈ 16.4 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് അടിപതറി. ഒരുഘട്ടത്തില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 12 എന്ന നിലയിലായിരുന്ന മുംബൈയെ രോഹിത് ശര്‍മ ഹര്‍ഭജന്‍ സിംഗിനൊപ്പവും (24) പിന്നീട് കയ്റോണ്‍ പൊളാര്‍ഡിനൊപ്പവും (64) പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ഭേതപ്പെട്ട സ്കോര്‍ കണ്ടെത്താന്‍ സഹായിച്ചത്.രോഹിത് ശര്‍മ 31 പന്തില്‍ നിന്നാണ് തന്റെ അര്‍ധശതകം പൂര്‍ത്തിയാക്കിയത്.

രോഹിത് പുറത്തായ ശേഷം അമ്പാട്ടി റായിഡുവുമായി ചേര്‍ന്ന് പൊളാര്‍ഡ് മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. 30 പന്തില്‍ നാലു ഫോറും അഞ്ചു സിക്സും അടങ്ങിയതായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നിങ്സ്.
ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സിനെ ധോണിയുടെ ചെന്നൈപ്പട ആറുവിക്കറ്റിനാണ് കീഴടക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ നേടിയ 183 റണ്‍സ് ചെന്നൈ 16.4 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

184 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്കു സ്വപ്നതുല്ല്യമായ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്കിയത്. ഡ്വയ്ന്‍ സ്മിത്തും (29 പന്തില്‍ 62) ബ്രണ്ടന്‍ മക്കല്ലവും (20 പന്തില്‍ 46) ആദ്യ വിക്കറ്റില്‍ 109 റണ്‍സാണ് ചെന്നൈയ്ക്കായി കൂട്ടിച്ചേര്‍ത്തത്. പിന്നീട് വന്ന ഡുപ്ളിസിയും ധോണിയും നിരാശപ്പെടുത്തിയങ്കിലും 23 പന്തില്‍ 43 റണ്‍സ് എടുത്ത റെയ്ന ചെന്നൈയ്ക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു. ചെന്നൈക്കായി നെഹ്ര നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :