രണ്ടാം വരവില്‍ തോല്‍‌വി അറിയാതെ ചെന്നൈ, ധോണിയും കൂട്ടരും കച്ചകെട്ടിത്തന്നെ!

ബുധന്‍, 11 ഏപ്രില്‍ 2018 (08:06 IST)

അനുബന്ധ വാര്‍ത്തകള്‍

കാവേരി വിഷയം തമിഴകത്ത് ആളിക്കത്തുകയാണ്. തമിഴ്നാടിനിപ്പോള്‍ ആവശ്യം ക്രിക്കറ്റ് അല്ലെന്നും വെള്ളമാണെന്നും തമിഴകം ഒന്നാകെ ആവശ്യപ്പെടുന്നു. തമിഴ് സംഘടനകളുടെ ബഹിഷ്കരണ ഭീഷണി നിലനില്‍ക്കേ ഐ പി എല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ രണ്ടാം ജയം.  
 
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അസാമാന്യ പോരാട്ടവീര്യത്തിന് മുന്നില്‍ അടിപതറാതെ ധോണിയുടെ ചുണക്കുട്ടികള്‍. അ‍ഞ്ചു വിക്കറ്റിനാണ് ധോണിയുടെയും സംഘത്തിന്റെയും ജയം. കൊൽക്കത്ത ഉയർത്തിയ 203 എന്ന കൂറ്റന്‍ റണ്‍‌മല ഒരേയൊരു പന്തു ബാക്കി നിൽക്കെയാണ് ചെന്നൈ മറികടന്നത്. സീസണിൽ ചെന്നൈയുടെ രണ്ടാം വിജയവും കൊൽക്കത്തയുടെ ആദ്യ തോൽവിയുമാണിത്. 
 
വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസലിന്റെ തകർപ്പൻ അർധസെഞ്ചുറിക്കരുത്തിൽ കൊൽക്കത്ത ഉയർത്തിയ കൂറ്റൻ സ്കോർ ചെന്നൈ മറികടന്നു. റണ്‍‌മലയെ മറികടക്കുമ്പോള്‍ ഇക്കുറിയും ഒരറ്റത്ത് ഡ്വയിൻ ബ്രാവോ പുറത്താകാതെ നിന്നു.  
 
പ്രതിസന്ധികള്‍ക്കിടയില്‍ ജയം അത്യാവശ്യമായിരുന്നു ചെന്നൈയ്ക്ക്. ജയിക്കാനുറച്ചായിരുന്നു ധോണിയും കൂട്ടാളികളും ക്രീസിലിറങ്ങിയത്. വാട്സനും അമ്പാട്ടി റായിഡുവും ചേർന്ന് മിന്നുന്ന തുടക്കം തന്നെയാണ് ചെന്നൈയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 75 റൺസ്. 
 
കാര്യമായ സംഭാവനകളുമായി തിളങ്ങിയ അമ്പാട്ടി റായിഡു (26 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 39), സുരേഷ് റെയ്ന (12 പന്തിൽ ഒരു സിക്സുൾപ്പെടെ 14), മഹേന്ദ്രസിങ് ധോണി (28 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 25) എന്നിവരും ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഒന്നും അവസാനിച്ചിട്ടില്ല; ഷ​മി​ക്കെ​തി​രെ ഭാ​ര്യ വീണ്ടും കോടതിയില്‍

സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ ...

news

ഇത്തവണത്തെ ഐപിഎല്‍ കിരീടം ആര്‍ക്ക് ?; മനസ് തുറന്ന് ധവാന്‍

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തി​​ൽ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ തനിക്ക് ...

news

ചെപ്പോക്കില്‍ ഒരു ‘ഈച്ച പോലും പറക്കില്ല, പറന്നാല്‍ ക്യാമറകളില്‍ കുടുങ്ങും’; ബിസിസിഐയെ പോലും ഞെട്ടിപ്പിക്കുന്ന സുരക്ഷയൊരുക്കി ചെന്നൈ പൊലീസ്

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

news

ശിഖർ ധവാന്റെ പടയോട്ടത്തിൽ പ്രതാപം നഷ്ടപ്പെട്ട് രാജസ്ഥാൻ റോയൽസ്

രണ്ട് വർഷത്തെ വിലക്കിനു ശേഷം ലീഗിൽ മടങ്ങിയെത്തിയ രാജസ്ഥാൻ റോയൽസിന് ആദ്യ മത്സരത്തിൽ തന്നെ ...

Widgets Magazine