നായക പദവി കൈമാറിയിട്ടും ധോണിയാണ് ടീമില്‍ രാജാവ്; കോഹ്‌ലി കാഴ്‌ചക്കാരനോ ? - ഒടുവില്‍ സംഭവിച്ചത് ഇതാണ്

പൂണെ, വ്യാഴം, 12 ജനുവരി 2017 (19:30 IST)

Widgets Magazine
 team india , ms dhoni , virat kohli , dhoni , kohli , india england odi ,Team India's new jersey , jersey , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ജേഴ്‌സി , ഇന്ത്യന്‍ ടീം , നൈക്കി , ധോണി , പുതിയ ജേഴ്‌സി , ഇന്ത്യ , ക്രിക്കറ്റ്

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയിട്ടും മഹേന്ദ്ര സിംഗ് ധോണിക്ക് ടീമില്‍ നിന്നും അധികൃതരില്‍ നിന്നും ലഭിക്കുന്ന പരിഗണനയ്‌ക്ക് യാതൊരു കുറവുമില്ല. ടീം അംഗങ്ങള്‍ ധോണിക്ക് നല്‍കുന്ന ബഹുമാനം ആരെയും കൊതിപ്പിക്കുന്നതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ എന്നും എന്റെ നായകന്‍ ധോണിയായിരിക്കുമെന്ന് കോഹ്‌ലി പരസ്യമായി പറയുകയും ചെയ്‌തിരുന്നു.

നായകസ്ഥാനം ഒഴിഞ്ഞിട്ടും ധോണി തന്നെയാണ് ടീമിലെ നമ്പര്‍ വണ്‍ എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തുവന്നത്. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് പുതിയ ജേഴ്‌സിയാണ് അധികൃതര്‍ നല്‍കിയത്. പൂണെയിലെ എംസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജേഴ്‌സി പ്രകാശനം ചെയത് ധോണിയായിരുന്നു.

നൈക്കിയുടെ ലോഗോയോട് കൂടിയുളളതാണ് പുതിയ ജെഴ്‌സി.ഇളം നീലയില്‍ കാവി നിറത്തില്‍ ഇന്ത്യയെന്നും വെള്ള നിറത്തില്‍ സ്റ്റാര്‍ എന്നും എഴുതിയ വിധത്തിലാണ് പുതിയ ജെഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം കൈയ്യുടെ ഭാഗത്ത് നിറ വ്യത്യാസം ഉണ്ട്. കളിക്കാരന്‍റെ ശരീരതാപം നിയന്ത്രിക്കുന്ന തരത്തിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരു സൂപ്പര്‍താരം കൂടി വിരമിക്കുന്നു; റിപ്പോര്‍ട്ട് പുറത്ത്!

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തിയത് വിരമിക്കാനുള്ള അവസരം ...

news

യുവരാജിന് ധോണി തക്ക മറുപടി നല്‍കി; ഡ്രസിംഗ് റൂമിലെ നാടകീയമായ വീഡിയോ പുറത്ത്

മഹേന്ദ്ര സിംഗ് ധോണിക്കെതിരെ യുവരാജ് സിംഗിന്റെ പിതാവ് രംഗത്തെത്തിയതിന് പിന്നാലെ ...

news

സഞ്ജുവിന്റെ അച്‌ഛന്‍ ഇനി കോച്ചുമായി മിണ്ടരുത്; ഗ്രൌണ്ടില്‍ പ്രവേശിക്കരുത്; അരുതുകളുടെ പട്ടികയുമായി കെ സി എ

മോശം പെരുമാറ്റത്തിന് ക്രിക്കറ്റ് തരം സഞ്ജു വി സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി ...

news

ഇംഗ്ലണ്ടിനെതിരായ രണ്ടാം പരിശീലന മത്സരം ഇന്ന്; അജിങ്ക്യ രഹാനെ നായകന്‍

നായകനായി അവസാന മത്സരത്തിനിറങ്ങിയെ മഹേന്ദ്ര സിംഗ് ധോണിക്ക് ആദ്യമത്സരത്തില്‍ തന്റെ ടീമിനെ ...

Widgets Magazine