ശ്രീലങ്കയ്‌ക്കെതിരെ തകര്‍ത്തടിച്ച രോഹിത്- ധവാന്‍ സഖ്യം അപൂര്‍വ്വ നേട്ടത്തില്‍

ശ്രീലങ്കയ്‌ക്കെതിരെ തകര്‍ത്തടിച്ച രോഹിത്- ധവാന്‍ സഖ്യം അപൂര്‍വ്വ നേട്ടത്തില്‍

  shikhar dhawan , Rohit sharma , team india , ICC , champions trophy , Cricket , west indies , രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ , ചാമ്പ്യന്‍സ് ട്രോഫി , ശിവ് നാരായന്‍ ചന്ദര്‍പോള്‍- ക്രിസ് ഗെയ്ല്‍
ലണ്ടന്‍| jibin| Last Modified വ്യാഴം, 8 ജൂണ്‍ 2017 (20:17 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ ഓപ്പണിംഗ് ജോഡി അപൂര്‍വ്വ നേട്ടത്തില്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സഖ്യമെന്ന റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ സെഞ്ചുറി കൂട്ടുക്കെട്ടുണ്ടാക്കിയ ധവാനും രോഹിത്തും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും ഓപ്പണിംഗ് വിക്കറ്റില്‍ 138 റണ്‍സ് നേടിയതോടെയാണ് ശിവ് നാരായന്‍ ചന്ദര്‍പോള്‍- ക്രിസ് ഗെയ്ല്‍ സഖ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടത്.

2002- 2006 കാലയളവില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ 635 റണ്‍സാണ് വിന്‍ഡീസ് താരങ്ങള്‍ സ്വന്തമാക്കിയത്.

ഏഴ് ഇന്നിംഗ്‌സുകളില്‍ 93.71 റണ്‍സ് ശരാശരിയില്‍ 656 റണ്‍സാണ് രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം അടിച്ചുകൂട്ടിയത്. ഇതില്‍ നാല് സെഞ്ചുറി കൂട്ടുക്കെട്ടുകളും രണ്ട് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളും ഉള്‍പ്പെട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :