ചാംപ്യന്‍സ് ലീഗ് ട്വന്റി20 പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് ജയം

ബാംഗ്ലൂര്‍| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (13:10 IST)
ചാംപ്യന്‍സ് ലീഗ് ട്വന്റി20യില്‍ ലാഹോര്‍ ലയണ്‍സിനെ
പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് തോല്പിച്ചു.
മൂന്നു വിക്കറ്റിനായിരുന്നു പെര്‍ത്തിന്റെ
ജയം. ആദ്യം ബാറ്റു ചെയ്ത പാക് ടീമം 20 ഓവറില്‍ ആറു വിക്കറ്റിന് 124 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

വിജയലക്ഷ്യം 19 ഒാവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന പെര്‍ത്തിനെ 38 പന്തുകളില്‍ ഏഴു ബൌണ്ടറികളും മൂന്നു സിക്സറുകളും സഹിതം 63 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെ പ്രകടനമാണ് വിജയത്തിലെത്തിച്ചത്.പെര്‍ത്തിന് വേണ്ടി
ജോയല്‍ പാരിസ് (3-22), മിച്ചല്‍ മാര്‍ഷ് (2-12)
മിച്ചല്‍ മാര്‍ഷ് (2-12) എന്നീ ബൌളറുമാര്‍ മികച്ച പ്രകടനമാണ്
നടത്തിയത്.

പെര്‍ത്തിന്റെ ജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഗ്രൂപ്പ് എയില്‍ നിന്നു സെമിയിലെത്തുന്ന രണ്ടാമത്തെ ടീമായി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേരത്തെ സെമിയിലെത്തിയിരുന്നു. 46 റണ്‍സില്‍ കൂടുതലുള്ള മാര്‍ജിനില്‍ ജയിച്ചിരുന്നെങ്കില്‍
ലാഹോറിനു സെമിയിലെത്താന്‍ സാധിക്കുമായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :