ചാമ്പ്യന്‍സ് ലീഗില്‍ പഞ്ചാബ് കിംഗ്സ് സെമിയിലെത്തി

ചാംപ്യന്‍സ് ലീഗ് ട്വന്റി20, പഞ്ചാബ് കിംഗ്സ്, ക്രിക്കറ്റ്
മൊഹാലി| VISHNU.NL| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (10:52 IST)
ചാംപ്യന്‍സ് ലീഗ് ട്വന്റി20യില്‍ ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍സും പഞ്ചാബ് കിംഗ്സും സെമിയില്‍. ഹറിക്കെയ്ന്‍സ് ബാര്‍ബഡോസ് ട്രൈഡന്റ്സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയപ്പോള്‍ കേപ് കോബ്രാസിനെതിരെ ഏഴു വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം.


ആദ്യം ബാറ്റിങ്ങിനിറങ്ങിയ ട്രൈഡന്റ്സിനെ 19.4 ഓവറില്‍ 113 റണ്‍സിനു പുറത്താക്കിയ ഹറിക്കെയ്ന്‍സ് 18.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 27 റണ്‍സിനു നാലു വിക്കറ്റെടുത്ത ഹവിയര്‍ ദോഹര്‍ട്ടിയാണു ട്രൈഡന്റ്സ് ബാറ്റിങ് നിരയെ തകര്‍ത്തത്.

രണ്ടാം മല്‍സരത്തില്‍ കേപ് കോബ്രാസ് കുറിച്ച 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. മൂന്നു വിക്കറ്റ് വീതം എടുത്ത അനുരീത് സിങും അക്ഷര്‍ പട്ടേലുമാണ് കോബ്രാസിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :