ദക്ഷിണാഫ്രിക്കന്‍ മണ്ണിൽ ചാഹേലിന് റെക്കോർഡ്

ചാഹേൽ സ്വന്തമാക്കിയത് റെക്കോർഡ്

aparna| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (09:34 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റെടുത്ത് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹൽ റെക്കോഡ് കുറിച്ചു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അഞ്ചു വിക്കറ്റെടുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറെന്ന റെക്കോഡാണ് ചാഹല്‍ സ്വന്തം പേരില്‍ കുറിച്ചത്.

അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങുമടക്കമുള്ള ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് സാധിക്കാത്ത നേട്ടമാണ് ചാഹല്‍ സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയം. 8.2 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ചാഹല്‍ അഞ്ചു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയത്.

ക്വിന്റണ്‍ ഡികോക്ക്, ജെ.പി ഡുമിനി, ക്രിസ് മോഫിസ്, സോണ്ടോ, കഗീസോ റബാദ എന്നിവരായിരുന്നു ചാഹേലിന്റെ ഇരകൾ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :