അത്ഭുതം! ധോണിക്ക് കഴിയാത്തത് സ്വന്തമാക്കി പന്ത്

അപർണ| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (10:25 IST)
ഒരു പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറായി യുവതാരം ഋഷഭ് പന്ത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം ശേഷിക്കെയാണ് മൂന്നര പതിറ്റാണ്ടിന് പഴക്കമുള്ള ഇന്ത്യന്‍ റിക്കോഡ് പന്ത് തിരുത്തിയത്.

38 വര്‍ഷം പഴക്കമുള്ള റിക്കോഡ് ആണ് പന്ത് മറികടന്നിരിക്കുന്നത്. ഈ റെക്കോർഡ് മറികടക്കാൻ ധോണിക്ക് പോലും സാധിച്ചിരുന്നില്ല. 1980 ല്‍ സയിദ് കിര്‍മാണിയും 1955ല്‍ നരേന്‍ തംഹാനെയും നേടിയ റിക്കോഡാണ് പന്ത് മറികടന്നത്.

ഇനി അവസാന മത്സരത്തിലെ സംഭാവന അനുസരിച്ച് വലിയ റിക്കോഡിലെക്ക് ചുവട് വയ്ക്കാന്‍ യുവതാരത്തിന് സാധിക്കുമെന്ന് ഉറപ്പാണ്. 37 വര്‍ഷങ്ങളായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരേ ഒരു ടെസ്റ്റ് ജയിക്കാനായി. 59 റണ്‍സിന് സുനില്‍ ഗവാസ്‌ക്കറുടെ നേതൃത്വത്തിലുള്ള ടീം 37 വര്‍ഷത്തിനു മുമ്പ് ഓസീസിനെ പരാജയപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :