‘വിളിച്ചത് ചതിയനെന്ന്, പിന്നെ പരിഹാസവും’; സംഭവിച്ചത് എന്തെന്ന് പറഞ്ഞ് സ്‌മിത്ത്

 steve smith , boos , Ashes , ആഷസ് , പന്ത് ചുരുണ്ടല്‍ , ഡേവിഡ് വാര്‍ണര്‍ , കാമറൂണ്‍ ബന്‍ക്രോഫ്റ്റ് , സ്‌മിത്ത്
ബര്‍മിങാം| Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (13:48 IST)
പന്ത് ചുരുണ്ടല്‍ വിവാദത്തിലകപ്പെട്ട് ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ആഷസ് പോരാട്ടത്തിലൂടെ
ടെസ്‌റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയ ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത് തകര്‍പ്പന്‍ സെഞ്ചുറിയോടെയാണ് തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്.

പന്തുചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട ഡേവിഡ് വാര്‍ണര്‍ കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്നിവര്‍ അതിവേഗം കൂടാരം കയറിയപ്പോഴാണ് സ്‌മിത്ത് (144) സെഞ്ചുറിയുമായി ഓസീസ് ഇന്നിംഗ്‌സിനെ രക്ഷിച്ചത്. എന്നാല്‍ താരം ബാറ്റു ചെയ്യാനിറങ്ങിയപ്പോള്‍ മോശം പെരുമാറ്റമാണ് ബര്‍മിങ്ങാമിലെ കാണികളില്‍ നിന്നുണ്ടായത്. ബാറ്റിങ്ങിനിറങ്ങവെ സ്മിത്തിനെ കാണികള്‍ ചതിയനെന്ന് കൂക്കിവിളിക്കുകയും ചെയ്തു.

ആരാധകരുടെ പെരുമാറ്റത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സ്‌മിത്ത്. ഇനി ക്രിക്കറ്റ് കളിക്കുമെന്നുപോലും താന്‍ കരുതിയിരുന്നില്ല. ഒരു വര്‍ഷത്തിലേറെ സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ ഇനിയെന്തു ചെയ്യുമെന്ന ചിന്ത വല്ലാതെ അലട്ടി. എപ്പോഴൊക്കെയോ പ്രതീക്ഷയും നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. പക്ഷേ ഇപ്പോള്‍ തിരിച്ചുവരാനായതില്‍ ഏറെ സന്തോഷമുണ്ട്” - എന്നും സ്‌മിത്ത് പറഞ്ഞു.

പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ഡേവിഡ് വാര്‍ണര്‍, സ്‌റ്റീവ് സ്‌മിത്ത്, കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്നിവരുടെ മടങ്ങിവരവ് കൂടി കണ്ട ടെസ്‌റ്റാണ് ഒന്നാം ആഷസ് പോരാട്ടം. എന്നാല്‍, ഇംഗ്ലീഷ് ആരാധകര്‍ മൂവര്‍ക്കും അത്ര നല്ല സ്വീകരണമല്ല നല്‍കിയത്.

തുടക്കത്തില്‍ തന്നെ സ്‌റ്റുവര്‍ട്ട് ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായ വാര്‍ണറെയും ബന്‍ക്രോഫ്റ്റിനെയും സാന്‍ഡ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇംഗ്ലീഷ് കാണികള്‍ പറഞ്ഞയച്ചത്. ബ്രോഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി വാര്‍ണര്‍ പുറത്തായപ്പോള്‍ എട്ട് റണ്‍സെടുത്ത ബന്‍ക്രോഫ്റ്റിനെ റൂട്ടിന്‍റെ കൈകളിലെത്തിച്ചു.

കേപ്‌ടൗണില്‍ കഴി‍ഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് ‘സാന്‍ഡ് പേപ്പര്‍’ ഉപയോഗിച്ച് വാര്‍ണറുടെ നേതൃത്വത്തില്‍ പന്ത് ചുരണ്ടല്‍ നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :