ആർച്ചറും ആൻഡേഴ്സണുമെല്ലാം കൊതിയോടെ കാത്തിരിക്കുന്നു, ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ബെൻ സ്റ്റോക്‌സ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (12:10 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി കൊതിയോടെയാണ് ഇംഗ്ലണ്ട് പേസർമാർ കാത്തിരിക്കുന്നതെന്ന് ഓൾറൗണ്ടർ ബെൻ‌ സ്റ്റോക്‌സ്. നെറ്റ്‌സിൽ പന്തെറിഞ്ഞപ്പോൾ സ്റ്റുവർട്ട് ബ്രോഡ്,ആൻഡേഴ്‌സൺ,ജോഫ്രാ എന്നിവർ അപകടകാരികളായി മാറിയെന്നും സ്റ്റോക്‌സ് പറഞ്ഞു.

ബ്രോഡും,ജിമ്മിയും,ജോഫ്രയും കൊതിയോടെ കാത്തിരിക്കുകയാണ്. നെറ്റ്‌സിൽ പന്തെറിഞ്ഞപ്പോൾ അവർ വളരെ അപകടകാരികളാണെന്ന് തോന്നി. മാച്ചിലേക്ക് എത്തുമ്പോൾ ഇതിന് സമാനമായിരിക്കുമോ എന്നത് പറയാനാകില്ല.എങ്കിലും ലൈറ്റ്‌സ് ഓൺ ആയതോടെ ഇവരെ നേരിടുക ദുഷ്‌കരമായി. ബൗളർമാരെ നെറ്റ്‌സിൽ പന്തെറിയുന്നതിൽ നിന്നും തടയേണ്ടി വന്നു. ബാറ്റ്സ്മാന്മാർക്ക് പരിക്കേൽക്കുമോ എന്ന പേടി കാരണമായിരുന്നു ഇത്. സ്റ്റോക്‌സ് പറഞ്ഞു.

നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ടെസ്റ്റിന് തുടക്കമാവുക. പിങ്ക് ബോൾ ടെസ്റ്റ് പേസിന് അനുകൂലമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :