ബിസിസിഐ പ്രത്യേകയോഗം ഇന്ന്; ശശാങ്ക് മനോഹര്‍ പ്രസിഡന്റാവും

മുംബൈ| JOYS JOY| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (11:13 IST)
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍
ബോര്‍ഡിന്റെ പ്രത്യേകയോഗം ഇന്ന് ചേരും. യോഗത്തില്‍ പ്രസിഡന്റായി ശങ്കാങ്ക് മനോഹര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. പ്രസിഡന്റ് ആയിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയ മരണമടഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ശശാങ്ക് മനോഹര്‍ ഇന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.

ഇതിനു മുമ്പ് 2008 - 2011 കാലഘട്ടത്തില്‍ ശശാങ്ക് മനോഹര്‍ ആയിരുന്നു ബി സി സി ഐ അധ്യക്ഷന്‍. ഇന്ന് ചേരുന്ന യോഗത്തില്‍ മനോഹറിനെ ബി സി സി ഐയുടെ പുതിയ അധ്യക്ഷനായി പ്രഖ്യാപിക്കും.

ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് നിരവധി പേരുകള്‍ ആയിരുന്നു ബി സി സി ഐ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടത്. എന്നാല്‍, മനോഹറിന്റെ പേര്‌ നിര്‍ദ്ദേശിക്കപ്പെട്ടതോടെ മറ്റ് പേരുകള്‍ അപ്രസക്തമാകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :