ബിസിസിഐ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ നാലിന്

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (19:22 IST)
ബി സി സി ഐയുടെ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) പുതിയ പ്രസിഡന്റിനെ ഒക്‌ടോബറില്‍ തെരഞ്ഞെടുക്കും. ഒക്‌ടോബര്‍ നാല് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ്. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

ബോര്‍ഡ് മുന്‍ പ്രസിഡന്‍റും അഭിഭാഷകനുമായ ശശാങ്ക് മനോഹര്‍ ആയിരിക്കും പുതിയ പ്രസിഡന്റ്.
ബി സി സി ഐ പ്രസിഡന്റ് ആയിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്.

നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന വ്യാഴാഴ്ച നടക്കുമെന്നും അനുരാഗ് താക്കൂര്‍ അറിയിച്ചു. ശശാങ്ക് മനോഹറാണ് തങ്ങളുടെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെന്നും മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാമെന്നും താക്കൂര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ശ്രീനിവാസന് യോഗ്യതയുണ്ടോ എന്ന കാര്യത്തില്‍ ഒക്ടോബര്‍ അഞ്ചിന് സുപ്രീംകോടതി തീരുമാനം പറയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :