ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് വിന്‍ഡീസ് പിന്‍മാറി; ഇന്ന് മടങ്ങും

  ഇന്ത്യ - വിന്‍ഡീസ് , ക്രിക്കറ്റ് , ധര്‍മശാല , ധര്‍മ്മശാല , ബിസിസിഐ
ധര്‍മശാല| jibin| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (17:33 IST)
ഇന്ത്യക്കെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ നിന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം പിന്‍മാറി. പ്രതിഫല തര്‍ക്കം പരിഹരിക്കാത്തതിനെത്തുടര്‍ന്നാണ് വിന്‍ഡീസ് പിന്‍‌മാറിയത്. വിന്‍ഡീസ് ടീമിന്റെ പിന്‍മാറ്റം സെക്രട്ടറി സഞ്ജയ് പട്ടേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ധര്‍മ്മശാലയില്‍ നടക്കുന്ന ഏകദിന മത്സരത്തിനുശേഷം വിന്‍ഡീസ് ടീം നാട്ടിലേക്ക് തിരിക്കും.

ഇന്ന് ധര്‍മ്മശാലയില്‍ നടന്ന മത്സരത്തിനുള്ള ടോസിനായി ടീം ഒന്നടങ്കമായിരുന്നു എത്തിയത്. ടോസിനുശേഷം വിന്‍ഡീസ് നായകന്‍ ഡ്വയിന്‍ ബ്രാവോ പ്രതിഫല തര്‍ക്കം പരസ്യമായി പറയുകയും ചെയ്തു. ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത് ഇന്ത്യന്‍ ആരാധകരെ ഓര്‍ത്തുമാത്രമാണെന്നും. മത്സരശേഷം സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങുമെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു. ഒരു ഏകദിനവും ഒരു ട്വന്റി-20 മത്സരവും മൂന്ന് ടെസ്റ്റ് മത്സരങ്ങളും പരമ്പരയില്‍ ശേഷിക്കെയാണ് വിന്‍ഡീസ് ടീമിന്റെ അപ്രതീക്ഷിത പിന്‍മാറ്റം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :