സഞ്ജുവും ബേസിലും സ്വപ്‌നനേട്ടത്തിലേക്ക്; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമായി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമായി

BCCI , team india , crcket , South Africa , sanju v Samson , Karun nair , Indian A team , IPL , ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ബേസിൽ തമ്പി , ഐപിഎല്‍ , സഞ്ജു , ഓസ്‌ട്രേലിയ , ബേസിൽ തമ്പി
മുംബൈ| jibin| Last Modified വ്യാഴം, 29 ജൂണ്‍ 2017 (14:56 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മലയാളി താരങ്ങളായ സഞ്ജു സാംസണെയും ബേസിൽ തമ്പിയേയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ എ ടീമിൽ ഉള്‍പ്പെടുത്തി.

മനീഷ് പാണ്ഡെയാണ് ടീമിനെ നയിക്കുക. കരുണ്‍ നായര്‍ക്കും ടീമില്‍ ഇടം ലഭിച്ചു. ജൂലൈ 28നാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള മത്സരം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് പുറമെ ഓസ്‌ട്രേലിയ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റും രണ്ട് ചതുർദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ഐപിഎല്‍ പത്താം സീസണില്‍ സഞ്ജുവും ബേസില്‍ തമ്പിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതാണ് സെലക്‍ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്. അതേസമയം, ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ സഞ്ജു നിരാശ പ്രകടിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :