മയക്ക് മരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം അറസ്‌റ്റില്‍; പിടിച്ചെടുത്തത് 14000 ഗുളികകള്‍

മയക്ക് മരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം അറസ്‌റ്റില്‍; പിടിച്ചെടുത്തത് 14000 ഗുളികകള്‍

  bangladesh , nazreen khan mukta , methamphetamine pills , cricket , നസ്‌റീന്‍ ഖാന്‍ മുക്ത , മയക്ക് മരുന്ന് , കോക്‌സ് , കഫീന്‍ , ക്രിക്കറ്റ് താരം
ചിറ്റഗോംഗ്| jibin| Last Modified തിങ്കള്‍, 23 ഏപ്രില്‍ 2018 (10:19 IST)
പ്രമുഖ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം നസ്‌റീന്‍ ഖാന്‍ മുക്ത മയക്ക് മരുന്ന് ഗുളികകളുമായി അറസ്റ്റില്‍. കഫീന്‍ ചേര്‍ത്ത 14000
മയക്ക് മരുന്ന് ഗുളികകളാണ് ധാക്ക പ്രീമിയര്‍ ലീഗിലെ താരത്തില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ കോക്‌സ് ബസാറില്‍ ഒരു മത്സരം കഴിഞ്ഞു വരുന്നതിനിടെ ടീം ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് നസ്‌റീന്‍ ഖാനില്‍ നിന്നും മയക്ക് മരുന്ന് ​ഗുളികകള്‍ കണ്ടെത്തിയത്.

താരത്തിന്റെ ബാഗില്‍ പായ്‌ക്കറ്റുകളിലായി ഗുളികകള്‍ ഒപ്പിച്ച വെച്ച നിലയിലായിരുന്നു ഗുളികകള്‍. ജീവപര്യന്തം ശിക്ഷ വരെ ലഭിക്കുന്ന കുറ്റമാണ് നസ്‌റീന്‍ ഖാന്‍ ചെയ്‌തിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ പ്രണോബ് ചൗധരി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :