സ്‌മിത്തും വാര്‍ണറും പുറത്തു തന്നെ; ബാന്‍ക്രോഫ്‌റ്റ് ക്രീസിലേക്ക് മടങ്ങിയെത്തുന്നു

സ്‌മിത്തും വാര്‍ണറും പുറത്തു തന്നെ; ബാന്‍ക്രോഫ്‌റ്റ് ക്രീസിലേക്ക് മടങ്ങിയെത്തുന്നു

 ball tampering , cameron bancroft , Australia , cricket , Smith , Warner , കാമറോണ്‍ ബാന്‍ക്രോഫ്‌റ്റ് , പന്ത് ചുരണ്ടല്‍ , ഓസ്‌ട്രേലിയ , സ്‌റ്റീവ് സ്‌മിത്ത്
പെര്‍ത്ത്| jibin| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (19:32 IST)
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് വിലക്ക് നേരിട്ട ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബാന്‍ക്രോഫ്‌റ്റ് മടങ്ങിയെത്തുന്നു. ഒമ്പത് മാസത്തെ വിലക്ക് തീരുന്ന സാഹചര്യത്തിലാണ് ഓസീസ് ബാറ്റ്‌സ്‌മാന്‍ ക്രീസിലേക്ക് തിരിച്ചെത്തുന്നത്.

ഡിസംബര്‍ 29നാണ് ബാന്‍ക്രോഫ്‌റ്റിന്റെ വിലക്ക് അവസാനിക്കുന്നത്. തൊട്ടടുത്ത ദിവസം ബിഗ് ബിഷ് ലീഗില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്‌സിനായിട്ടാണ് താരം കളിക്കുക.

പെര്‍ത്തിന്റെ പരിശീലകന്‍ ആഡം വോഗ്‌സാണ് ബാന്‍ക്രോഫ്‌റ്റിന്റെ മടങ്ങിവരവിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നല്‍കിയിരിക്കുന്നത്. ബാന്‍ക്രോഫ്‌റ്റിന്‍റെ സമയം പാഴാക്കില്ലെന്നും ഹൊബാര്‍ട്ട് ഹറികെയ്ന്‍സിനെതിരായ നാലാം മത്സരംമുതല്‍ താരത്തിന് കളിക്കാനാകുമെന്നും വോഗ്‌സ് പറഞ്ഞു.

അതേസമയം, പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്‌റ്റീവ് സ്‌മിത്ത് ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തിരിച്ചുവരവിനായി മൂന്ന് മാസം കൂടി കാത്തിരിക്കേണ്ടി വരും. തുടര്‍ തോല്‍‌വികള്‍ പിടികൂടിയ ടീമിനെ രക്ഷിക്കാന്‍ ഇരുവരും മടങ്ങി എത്തണമെന്ന ആവശ്യം ആരാധകരില്‍ ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :