അഭിറാം മനോഹർ|
Last Modified വ്യാഴം, 7 ഒക്ടോബര്‍ 2021 (17:50 IST)
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്റ്സ്മാൻ ആരെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരുടെയും ആദ്യ മറുപടി വിരാട് കോലിയെന്നാകും. സമീപകാലത്തായി മികച്ച ഫോമിലല്ലെങ്കിലും ക്രിക്കറ്റിലെ ഒരുവിധം എല്ലാ റെക്കോർഡുകളും സ്വന്തം പേരിലെഴുതി ചേർത്ത കോലിയെ ബാറ്റിങ് ഇതിഹാസം
സച്ചിൻ ടെൻഡുൽക്കറുമായാണ് പലരും താരതമ്യം ചെയ്തിട്ടുള്ളത്.
ഇപ്പോഴിതാ വിരാട് കോലിയേക്കാൾ സച്ചിനുമായി സാമ്യം പാക് നായകനായ ബാബർ അസമിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ മുഹമ്മദ് ആസിഫ്. കോലി ബോട്ടം ഹാൻഡ് പ്ലെയറാണ്. മികച്ച ഫിറ്റ്നസ് കാരണമാണ് കോലിക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുന്നത്. കോലി ഫോം ഔട്ടായാല്‍ പിന്നീട് ഫോമിലേക്ക് തിരിച്ചെത്തുക പ്രയാസമായിരിക്കും. എന്നാല്‍ ബാബര്‍ സച്ചിനെ പോലെ അപ്പര്‍ ഹാന്‍ഡ് പ്ലയറാണ്. സച്ചിനെ പോലെ ഒഴുക്കുള്ള ബാറ്റിങാണ് ബാബറിന്റേത്.
പലരും കോലിയെ സച്ചിനുമായാണ് താരതമ്യം ചെയ്യുന്നത്. എന്നാൽ
സച്ചിന്റെ അടുത്തപോലും കോലിയെത്തില്ല. സച്ചിന്റെ സാങ്കേതിക തികവ് വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രം കിട്ടിയിട്ടുള്ളൂ. കവര്‍ഡ്രൈവ്, പുള്‍ ഷോട്ട്,
കട്ട് ഷോട്ട് എല്ലാ മനോഹരമാണ്. കോലിയും ഇത്തരം ഷോട്ടുകള്‍ കളിക്കും. എന്നാല്‍ കോലിയുടേത് ബോട്ടം ഹാൻഡിൽ നിന്നും വരുന്ന ഷോട്ടുകളാണ് ആസിഫ് പറഞ്ഞു.