ഈ സെഞ്ചുറി ധോണി കണ്ടാല്‍ ഒന്നും സംഭവിക്കില്ല; കോഹ്‌ലിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ ധോണി ടീമില്‍ ഉണ്ടാകില്ല!

ബാബ അപരാജിത് ധോണിക്ക് വെല്ലുവിളിയാകുമോ ?

baba aparajith , tamil nadu premier league , cricket , sachin , kohli , dhoni , team india , ബാബ അപരാജിത് , തമിഴ്‌നാട് പ്രീമിയര്‍ ലീഗ് , കോഹ്‌ലി , ധോണി , സച്ചിന്‍ , തമിഴ്‌നാട് , ടീം ഇന്ത്യ
ചെന്നൈ| jibin| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (15:52 IST)
തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള യാത്രയിലാണ് യുവ ബാറ്റ്‌സ്‌മാന്‍ ബാബ അപരാജിത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ആദ്യമത്സരത്തില്‍ 63 പന്തില്‍ പുറത്താകാതെ 118 (12 ഫോറും 6 സിക്‌സും) റണ്‍സടിച്ച അപരാജിത് ക്രിക്കറ്റ് നിരീക്ഷകരുടെ മനസിലെ സൂപ്പര്‍ താരമായി മാറി.

കരൈക്കുടി കാലൈക്കെതിരെ എന്‍ പി ആര്‍ കോളജ് ഗ്രൗണ്ടിലായിരുന്നു മത്സരം. തിരുവള്ളൂര്‍ വീരന്‍സ് ക്യാപ്റ്റന്‍ കൂടിയായ ബാബ അപരാജിതിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് അവര്‍ ജയം സ്വന്തമാക്കിയത്.

ജയിക്കാന്‍ 166 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ വീരന്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറി ലക്ഷ്യത്തിലെത്തുകയായിരുന്നു.
34 പന്തില്‍ ആദ്യത്തെ അമ്പത് റണ്‍സെടുത്ത അപരാജിത് അടുത്ത അമ്പത് റണ്‍സെടുക്കാന്‍ വെറും 23 പന്തുകളേ വേണ്ടി വന്നുള്ളൂ. അപരാജിത് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

അതിവേഗത്തില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ ബാബ അപരാജിത് അണ്ടര്‍ 19 ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും പുനെ സൂപ്പര്‍ജയന്റ്‌സിലും ഒപ്പമുണ്ടായിരുന്ന യുവതാരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

ഫസ്റ്റ് ക്ലാസ് ലെവലിലും ലിസ്റ്റ് എയിലും 40നടുത്ത ബാറ്റിംഗ് ശരാശരിയുണ്ട് അപരാജിതിന് കൂടുതല്‍ അവസരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. യുവ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന ധോണി അപരാജിതിനെ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അതേസമയം, ടീമില്‍ പുതിയ അഴിച്ചു പണികള്‍ നടത്താന്‍ ഒരുങ്ങുന്ന വിരാട് കോഹ്‌ലി അപരാജിതിന് അവസരങ്ങള്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധോണിക്ക് ശേഷം വെടിക്കെട്ട് ബാറ്റ്‌സ്‌മാന്മാരെ അന്വേഷിക്കുന്ന ഇന്ത്യന്‍ ടീമിന്റെ കണ്ണില്‍ ഈ പ്രകടനം എത്തുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :