ഏകദിന നായകനെ പുറത്താക്കി, പഴയ പടക്കുതിരയ്‌ക്ക് ഒരു ചാന്‍‌സ് കൂടി; പാക് ക്രിക്കറ്റില്‍ പൊട്ടിത്തെറി

പാക് ക്രിക്കറ്റില്‍ പൊട്ടിത്തെറിക്ക് മുമ്പ് വന്‍ അഴിച്ചു പണി

  pakistan, pakistan captain, sarfraz ahmed, azhar ali, pakistan new captain, cricket , Pakistan ODI captain , Sarfraz Ahmed , സര്‍ഫറാസ് അഹമ്മദ് , പിസിബി , പാകിസ്ഥാന്‍ , ഏകദിന നായകന്‍ , മിസ്‌ബാ ഉള്‍ ഹഖ് , അസ്‌ഹര്‍ അലി
ഇസ്ലാമാബാദ്| jibin| Last Modified വ്യാഴം, 9 ഫെബ്രുവരി 2017 (19:51 IST)
ടീം പരാജയപ്പെടുന്നതിനൊപ്പം മോശം ഫോമും രൂക്ഷമായതോടെ പാകിസ്ഥാന്‍ ഏകദിന നായകസ്ഥാനത്തു നിന്നും അസ്‌ഹര്‍ അലിയെ മാറ്റി. സര്‍ഫറാസ് അഹമ്മദാണ് പുതിയ ക്യാപ്‌റ്റനെന്ന് പിസിബി ചെയര്‍മാര്‍ ഷെഹരിയാര്‍ ഖാന്‍ അറിയിച്ചു.

അസഹ്‌ര്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റിയതെന്ന് ഷഹരിയാര്‍ ഖാന്‍ വ്യക്തമാക്കി. ക്യാപ്‌റ്റന്‍‌സി സമ്മര്‍ദ്ദമുണ്ടാക്കുന്നതിനാലാണ് ബാറ്റിംഗില്‍ ഫോം കണ്ടെത്താന്‍ കഴിയാത്തത്. സര്‍ഫറാസ് ട്വന്റി-20 ക്രിക്കറ്റ് നായകസ്ഥാനവും വഹിക്കും. പുതിയ ഉത്തരവാദിത്വം സന്തോഷത്തോടെയാണ് സര്‍ഫറാസ് സ്വീകരിച്ചതെന്നും ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.

അതെസമയം, മുതിര്‍ന്ന താരം മിസ്‌ബാ ഉള്‍ ഹഖ് ടെസ്‌റ്റ് നായകനായി തുടരുമെന്ന് ഷെഹരിയാര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. മിസ്‌ബയ്‌ക്ക് കുറച്ചകൂടി സമയം അനുവദിക്കാമെന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :