അത്ഭുതം.... അയര്‍ലന്‍ഡ് അവസാന നിമിഷം ജയിച്ചു...

ഹൊബാര്‍ട്ട്| vishnu| Last Modified ശനി, 7 മാര്‍ച്ച് 2015 (19:01 IST)
ലോകകപ്പ് ക്രിക്കറ്റില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സിംബാബ്‌വെക്കെതിരെ അയര്‍ലന്‍ഡിന് അഞ്ചുറണ്‍സിന്റെ വിജയം. അവസാന നിമിഷം വറ്റ്രെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരമായിരുന്നു ഇരുവരുംതമ്മില്‍ നടന്നത്. കുഞ്ഞന്മാരുടെ മത്സരം എന്ന് പറഞ്ഞ് അധികമാരും ശ്രദ്ധിക്കാതിരുന്നതാണ് അയര്‍ലന്‍ഡ്- സിംബാബ്‌വെ മത്സരം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 332 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ മരണപ്പോരാട്ടമാണ് നടത്തിയത്. അവസാന ഓവറില്‍ വിജയത്തിന് അഞ്ച് റണ്ണും നാല് ബോളും ബാക്കി നില്‍ക്കെ സിംബാബ്വെയുടെ അവസാന ബാറ്റ്സ്മാനും പുറത്തയതാണ് അയര്‍ലന്‍ഡിന് ആശ്വാസ വിജയം സമ്മാനിച്ചത്.

അയര്‍ലന്‍ഡിന്റെ കൂറ്റന്‍ ലക്ഷ്യത്തിന് മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്ക്ക് പക്ഷെ തുടക്കം പിഴച്ചു. 16.4 ഓവറില്‍ സ്കോര്‍ബോര്‍ഡില്‍ 74 റണ്‍സ് മാത്രം ഉള്ളപ്പോള്‍ ടീമിന് നഷ്ടപ്പെട്ടത് നാല്‍ വിക്കറ്റുകളായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ബ്രണ്ടന്‍ ടെയ്ലറും സീന്‍ വില്യംസും ചേര്‍ന്നു കൂട്ടിച്ചേര്‍ത്ത 149 റണ്‍സാണ് സിംബാബ്‌വേയ്ക്ക് വിജയത്തിന്റെ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ആപ്രതീക്ഷയും പൊലിഞ്ഞു. 121 റണ്‍സെടുത്ത ടെയ്ലറും സെഞ്ചുറിക്ക് നാലു റണ്‍സകലെ പുറത്തായ വില്യംസിനും പകരം നിന്ന പോരാട്ടം മറ്റാര്‍ക്കും കാഴ്ചവയ്ക്കാനുമായില്ല. എന്നാല്‍ സീന്‍ വില്യംസ് മൂന്നു വിക്കറ്റുകള്‍ നേടി മികച്ച ഓള്‍‌റൌണ്ടര്‍ പ്രവര്‍ത്തനമാണ് കാശ്ചവച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :