ഫൈനല്‍ ടെസ്റ്റ്: ഓസീസ് 137ന് പുറത്ത്, ഇന്ത്യക്ക് 106 റൺസ് വിജയലക്ഷ്യം

രണ്ടാം ഇന്നിങ്സിൽ ഓസീസ് 137നു പുറത്ത്

Australia, India, Dharamsala, 4th Test, Cricket, ധര്‍മശാല, ഓസ്ട്രേലിയ, ഇന്ത്യ, ക്രിക്കറ്റ് ടെസ്റ്റ്, ക്രിക്കറ്റ്
ധര്‍മശാല| സജിത്ത്| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (16:47 IST)
ഓസ്ട്രേലിയയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 106 റൺസ് വിജയലക്ഷ്യം. 32 റൺസ് മാത്രം ഒന്നാം ഇന്നിങ്സ് ലീഡു വഴങ്ങിയാണ് രണ്ടാം ഇന്നിങ്സിൽ ഓസീസ് ബാറ്റിങ്ങ് ആരംഭിച്ചത്. എന്നാല്‍ കൃത്യതയാര്‍ന്ന ഇന്ത്യന്‍ ബോളിങ്ങിന് മുന്നില്‍ വെറും 137 റൺസെടുക്കാനെ ഓസീസിന് സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ്, ആർ. ആശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് സ്വന്തമാക്കി.

45 റൺസെടുത്ത മാക്സ്‍വെല്ലാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. വാർണർ(ആറ്), റെൻഷോ(എട്ട്), ക്യാപ്റ്റൻ സ്മിത്ത്(17),
ഷോൺ മാർഷ്(ഒന്ന്), ഹാൻഡ്സ്കോംപ്(18) എന്നിങ്ങനെയാണ് ഓസീസിന്റെ മറ്റുള്ള
മുൻനിര ബാറ്റ്സ്മാന്മാരുടെ സംഭാവനകള്‍. നേരത്തെ 6ന് 248 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച 332നു പുറത്താവുകയായിരുന്നു. 95 പന്തിൽ നാലു ഫോറും നാലു സിക്സറും ഉൾപ്പെടെ 63 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് ഇന്ത്യ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്.

ഏഴാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയും ജഡേജയും ചേർന്ന് 96 റൺസാണ് നേടിയത്. 102 പന്തിൽ നിന്ന് 31 റൺസാണ് സാഹയുടെ സംഭാവന. ഓസീസിനായി നഥാൻ ലയൺ അഞ്ചുവിക്കറ്റും കമ്മിൻസ് മൂന്നു വിക്കറ്റും വീഴ്ത്തി. അവസാനം വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ആറ് റണ്‍സുമായി മുരളി വിജയ്‌യും 13 റണ്‍സുമായി കെ എല്‍ രാഹുലുമാണ് ക്രീസില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :