ബെംഗളൂരു ടെസ്റ്റ്: ഓസ്ട്രേലിയയ്ക്ക് 87 റൺസ് ലീഡ്, ജഡേജയ്ക്ക് ആറു വിക്കറ്റ്

ബെംഗളൂരു, തിങ്കള്‍, 6 മാര്‍ച്ച് 2017 (11:35 IST)

Widgets Magazine
Australia, India, Bengaluru, 2nd Test, ബെംഗളൂരു, ഇന്ത്യ, ഓസ്ട്രേലിയ, ടെസ്റ്റ്, ക്രിക്കറ്റ്

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 87 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. തങ്ങളുടെ കഴിഞ്ഞ ദിവസത്തെ സ്കോറായ 237 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച 276 റൺസിന് എല്ലാവരും പുറത്തായി. 21.4 ഓവറിൽ 63 റൺസ് വഴങ്ങി ആറു വിക്കറ്റ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജയാണ് ഓസീസിന്റെ പതനം വേഗത്തിലാക്കിയത്.     
 
ടെസ്റ്റിൽ ജഡേജയുടെ മികച്ച രണ്ടാമത്തെ പ്രകടനമാണ് ഇന്നത്തേത്. അശ്വിൻ രണ്ടും ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മിച്ചൽ സ്റ്റാർക്കിനെ ജഡേജയുടെ കൈകളിലെത്തിച്ച് അശ്വിനാണ് ഇന്നത്തെ വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചത്. 52 പന്തിൽ രണ്ടു ബൗണ്ടറികൾ ഉൾപ്പെടെ 26 റൺസായിരുന്നു സ്റ്റാർക്കിന്റെ സമ്പാദ്യം. സ്റ്റീവ് ഒക്കീഫി നാലു റൺസുമായി പുറത്താകാതെ നിന്നു. 
 
രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങ് ആരംഭിച്ച പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 38 റണ്‍സ് എന്ന നിലയിലാണ്.  20 റണ്‍സുമായി ലോകേഷ് രാഹുലും 16 റണ്‍സുമായി അഭിനവ് മുകുന്ദുമാണ് ക്രീസില്‍. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഓക്‌ലന്‍ഡ് ഏകദിനം: കീവിസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം. ...

news

കോഹ്‌ലി എന്തിനാണ് ഇങ്ങനെയൊരു മണ്ടത്തരം കാണിച്ചത്; ദൃശ്യം കണ്ടവര്‍ ഞെട്ടലില്‍ - വീഡിയോ കാണാം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്‌റ്റിലും ഇന്ത്യന്‍ ബാറ്റിംഗ് നിര പരാജയമാകുന്ന കാഴ്‌ച ...

news

എതിരാളി ഓസ്ട്രേലിയാണ്; നടുവൊടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര - രണ്ടാം ടെസ്‌റ്റും ദുരന്തം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 189 റണ്‍സിന് പുറത്ത്. ...

news

ബെംഗളൂരു ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്, കരുൺ നായർ ടീമിൽ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. പൂനെയില്‍ നടന്ന ...

Widgets Magazine