പൂനെ ടെസ്റ്റ്: സ്​മിത്തിന്​ സെഞ്ച്വറി; ഇന്ത്യയ്ക്ക് 441 റണ്‍സ് വിജയലക്ഷ്യം

കങ്കാരുപ്പടയെ തുരത്താനുള്ള വീറ് കോഹ്ലിയ്ക്കും കുട്ടികള്‍ക്കുമുണ്ടോ?

India, Australia, Pune, Cricket, Test പൂനെ, ഓസ്‌ട്രേലിയ, ഇന്ത്യ, സ്റ്റീവന്‍ സ്മിത്ത്, ക്രിക്കര്‍, ടെസ്റ്റ്
പൂനെ| സജിത്ത്| Last Modified ശനി, 25 ഫെബ്രുവരി 2017 (11:59 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 441 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിവസം നാലിന് 140 എന്ന നിലയില്‍ ബാറ്റിങ്ങ് പുനരാരംഭിച്ച ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 285 റണ്‍സില്‍ അവസാനിച്ചു.
ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയാണ്(109) സന്ദര്‍ശകര്‍ക്ക് ഈ കൂറ്റന്‍ ലീഡ് നേടിക്കൊടുത്തത്.

കരിയറിലെ സ്മിത്തിന്റെ പതിനെട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് പൂനെയില്‍ പിറന്നത്. ഓസീസിന്റെ ആറ് വിക്കറ്റുകളാണ് ഇന്ത്യന്‍ ബോളര്‍മാര്‍ ഇന്ന് പിഴുതത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി ആര്‍ അശ്വിന്‍ നാലും ഉമേഷ് യാദവ് രണ്ടും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.

അവിശ്വസനീയമായിരുന്നു ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യയുടെ തകര്‍ച്ച. ഒരു ഘട്ടത്തില്‍ മൂന്നിന് 94 എന്ന നിലയില്‍ നിന്ന് അവസാന 11 റണ്‍സെടുക്കുന്നതിനിടെയാണ് ഏഴ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. സ്റ്റീവ് ഓകീഫിന്റെ കറങ്ങിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നിലാണ് പേരുകേട്ട ഇന്ത്യന്‍ ടീം തലകുനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :