ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് രണ്ടു വിക്കറ്റ് ജയം

സിഡ്നി| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (10:29 IST)
ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് രണ്ടു വിക്കറ്റ് ജയം. ജയത്തോടെ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റന്‍ ഡി കോക്ക് 123 പന്തില്‍ 107 റണ്‍സ് നേടി. ആറിനു 280 ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്കോര്‍.എന്നാല്‍ ലക്ഷ്യം 48 ഓവറില്‍ 275 റണ്‍സ് ആയി പുനര്‍നിര്‍ണയിക്കുകയായിരുന്നു.

ഓസ്ട്രേലിയക്കായി ആരോണ്‍ ഫിഞ്ച് (76), ഷെയ്ന്‍ വാട്സന്‍ (82), മാന്‍
സ്റ്റീവ് സ്മിത്ത് (67) എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.ദക്ഷണാഫിറിക്കയുടെ ബൌളറായ റോബിന്‍ ഓസ്ട്രേലിയക്ക് തലവേദന സ്രിഷ്ടിച്ചെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് നേടുകയായിരുന്നു.

ജയത്തോടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് എത്തി. എന്നാല്‍ നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയെക്കാള്‍ മുന്നില്‍ ഓസ്ട്രേലിയ എത്തിയിരിക്കുന്നത്.
സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദ് സീരീസ്.ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡി കോക്ക് മാന്‍ ഓഫ് ദ് മാച്ച് ആയി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :