ചരിത്രമെഴുതാന്‍ ടെസ്‌റ്റ് ക്രിക്കറ്റ്; ഡേ നൈറ്റ് ടെസ്‌റ്റ് നാളെ മുതല്‍, ഇനി പിങ്ക് പന്തും

ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് മൂന്നാം ടെസ്‌റ്റ് , ഡേ നൈറ്റ് ടെസ്‌റ്റ് , ക്രിക്കറ്റ്
അഡ്ലെയ്ഡ്| jibin| Last Updated: വ്യാഴം, 26 നവം‌ബര്‍ 2015 (10:54 IST)
നാളെ ആരംഭിക്കാന്‍ പോകുന്ന ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് മൂന്നാം ടെസ്‌റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടം പിടിക്കും. ടെസ്‌റ്റ് ക്രിക്കറ്റ് പകലും രാത്രിയിലുമായി നടത്താമെന്ന ചിന്ത നാളെ പ്രാവര്‍ത്തികമാകും. അതിനൊപ്പം തന്നെ പിങ്ക് പന്ത് ഉപയോഗിക്കുന്നു എന്നതും ചരിത്രത്തില്‍ ഇടം പിടിക്കും.

രാത്രി ടെസ്റ്റ് കാണാന്‍ ആരാധകരും ആകാംക്ഷയിലാണ്. അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ രണ്ടു ദിവസത്തെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയ പരമ്പരയില്‍ 1-0ത്തിനു മുന്നിലാണ്.

അതേസമയം ഡേനൈറ്റ് ടെസ്റിനെതിരേ വിമര്‍ശകരും ശക്തമായി രംഗത്തുണ്ട്. ക്രിക്കറ്റിന്റെ സ്വഭാവിക ഭംഗി നശിപ്പിക്കാന്‍ മാത്രമേ ഇത്തരം പരീക്ഷണത്തിലൂടെ സാധിക്കുകയുള്ളുവെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ ടെസ്റിനു ആരാധകര്‍ കുറയുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ആശയം മികച്ചതാണെന്നാണ് പലരുടെയും അഭിപ്രായം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :