ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് സമനിലയില്‍

ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് ടെസ്‌റ്റ് , മിച്ചല്‍ ജോണ്‍സണ്‍ , റോസ് ടെയ്ലര്‍
പെര്‍ത്ത്| jibin| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (09:46 IST)
ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. മത്സരം സമനിലയിലാകുമെന്നു വ്യക്തമായ സാഹചര്യത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതു മാത്രമായിരുന്നു തിളങ്ങി നിന്ന സംഭവം. സ്കോര്‍: ഓസ്ട്രേലിയ ഒന്‍പതിന് 559, ഏഴിന് 385 ന്യൂസിലന്‍ഡ് 624, രണ്ടിന് 104. പരമ്പരയില്‍ ഓസ്ട്രേലിയ 1-0ത്തിനു മുന്നിലാണ്. ആദ്യ ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറിയുമായി കളം നിറഞ്ഞ റോസ് ടെയ്ലറാണ് കളിയിലെ താരം.

കിവീസിനു മുന്നില്‍ 48 ഓവറില്‍ 320 റണ്‍സിന്റെ വിജയലക്ഷ്യം ഓസ്ട്രേലിയ വയ്ക്കുമ്പോള്‍ ഏവരും മികച്ചൊരു പോരാട്ടം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡ് ഇന്നിംഗ്സിനിടെ മഴയെത്തി. ഒരു മണിക്കൂറിനുശേഷം കളി തുടര്‍ന്നെങ്കിലും ഫലമുണ്ടാകാനുള്ള സാധ്യത അവസാനിച്ചിരുന്നു. കിവിസ് 28 ഓവറില്‍ രണ്ടിന് 104 റണ്‍സെത്തിയപ്പോഴെക്കും ഇരു ക്യാപ്റ്റന്മാരും കളി അവസാനിപ്പിക്കാന്‍ സമ്മതിക്കുകയായിരുന്നു.

മൂന്നാം ടെസ്റ് അഡ്ലെയ്ഡിലാണ്. 27ന് തുടങ്ങുന്ന മത്സരം ചരിത്രത്തിലെ ആദ്യ പകല്‍ രാത്രി ടെസ്റാണ്. ചുവപ്പിനു പകരം പിങ്ക് നിറമുള്ള പന്താകും ഉപയോഗിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :