ഇന്ത്യയിലെത്തുന്ന ഓസീസ് ടീമില്‍ കരുണ്‍ നായരോ ?; ലക്ഷ്യം അതിവേഗം സ്‌കോര്‍ കണ്ടെത്തുക - രഹസ്യം പരസ്യമാക്കി സ്‌മിത്ത്

ന്യൂഡൽഹി, ചൊവ്വ, 24 ജനുവരി 2017 (19:44 IST)

Widgets Magazine
 Steve Smith , Karun Nair , Australion team  , David warner , india Australia test matche , സ്‌റ്റീവ് സ്‌മിത്ത് , ഡേവിഡ് വാര്‍ണര്‍ , കരുണ്‍ നായര്‍ , വിരാട് കോഹ്‌ലി , ധോണി , ഇന്ത്യന്‍ ടെസ്‌റ്റ് ടീം

ഇന്ത്യന്‍ പര്യടനത്തില്‍ ഡേവിഡ് വാര്‍ണറായിരിക്കും ടീമിന്റെ ആയുധമെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത്.

ഞാനും വാര്‍ണറുമടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായര്‍ പുറത്തെടുത്തതു പോലെയുള്ള ഇന്നിംഗ്‌സുകള്‍ വാര്‍ണറില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നുണ്ടെന്നും സ്‌മിത്ത് പറഞ്ഞു.

വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്താന്‍ മികച്ച പ്രകടനം അനിവാര്യമാണ്. സീനിയർ താരങ്ങൾ തിളങ്ങിയാല്‍ നല്ല സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കും. വാര്‍ണര്‍ അതിവേഗം മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ ടീമിന് നേട്ടമാണ്. വന്‍ ടോട്ടലുകള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ പ്രകടനം സഹായിക്കുമെന്നും ഓസീസ് നായകന്‍ അഭിപ്രായപ്പെട്ടു.

അടുത്തമാസമാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുക. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് നടക്കുക.  23ന് പൂനെയിലാണ് ആദ്യ മത്സരം. തുടർന്ന് ബംഗളുരു, റാഞ്ചി, ധർമശാലയുമാണ് വേദിയാകും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

കടപ്പാട് കോഹ്‌ലിയോടും ധോണിയോടുമല്ല; വെളിപ്പെടുത്തലുമായി പാണ്ഡ്യ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ കേദാര്‍ ജാദവിനൊപ്പം മികച്ച പ്രകടനം ...

news

ധോണി സമ്മാനിച്ച ഗിഫ്‌റ്റ് കണ്ട് കോഹ്‌ലി ഞെട്ടി, മഹിയുടെ വാക്കുകള്‍ കേട്ട വിരാട് വികാരഭരിതനായി!

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ വിരാട് കോഹ്‌ലിക്ക് സമ്മാനവുമായി മഹേന്ദ്ര ...

news

ബിസിസിഐ ഭരണസമിതി: നിർദേശങ്ങൾ മുദ്രവച്ച കവറിൽ നൽകാന്‍ സുപ്രീംകോടതി നിർദേശം

ബിസിസിഐയുടെ ഭരണസമിതി അംഗങ്ങളെ സംബന്ധിക്കുന്ന നിർദേശങ്ങൾ മുദ്രവച്ച കവറിൽ നൽകാന്‍ ...

news

ധോണിക്ക് പിന്‍‌ഗാമിയെത്തി; ഇത് കോഹ്‌ലിയുടെ കളി - ഇംഗ്ലണ്ടുമായുള്ള ഏകദിനം നാടകീയം!

നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ മഹേന്ദ്ര സിംഗ് ധോണി വീണ്ടും അപകടകാരിയാകുന്നു. ...

Widgets Magazine