ആഷസില്‍ വീണ്ടും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഓസീസ്; ജയം 120 റൺസിന്

അഡ്‌ലെയ്ഡ്, ബുധന്‍, 6 ഡിസം‌ബര്‍ 2017 (11:49 IST)

Ashes 2017-18, Australia , England , ഇംഗ്ലണ്ട് , ഓസ്ട്രേലിയ , ആഷസ് , ക്രിക്കറ്റ്

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ജയവുമായി ഓസ്ട്രേലി. 120 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് അവര്‍ നേടിയത്. കളിയുടെ അവസാന ദിനം ഇംഗ്ലണ്ടിന്റെ മധ്യനിരയും വാലറ്റവും പൊരുതാൻ മറന്നതോടെയാണ് ഓസീസ് അനായാസ ജയം സ്വന്തമാക്കിയത്. 
 
ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 233 റണ്‍സിൽ അവസാനിക്കുകയായിരുന്നു. അവസാന ദിവസം 57 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലീഷ് നിരയുടെ ആറു വിക്കറ്റുകൾ ശരവേഗത്തിൽ പിഴുതെറിഞ്ഞാണ് മത്സരം പിടിച്ചെടുത്തത്. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഹേസിൽവുഡും ലയണും രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.
 
ആദ്യ ഇന്നിംഗ്സിൽ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ ഓസീസിന് മികച്ച സ്കോർ സമ്മാനിച്ച ഷോണ്‍ മാർഷാണ് മാൻ ഓഫ് ദ മാച്ച്. ഈ ജയത്തോടെ ഓസീസ് പരമ്പരയിൽ 2-0ന് മുന്നിലെത്തുകയും ചെയ്തു. സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 442/8 ഡിക്ലയേർഡ്, രണ്ടാം ഇന്നിംഗ്സ് 138. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 227, രണ്ടാം ഇന്നിംഗ്സ് 233.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

വിക്കറ്റ് തെറിച്ചിട്ടും മാരക അപ്പീലുമായി ജഡേജ; അമ്പരന്ന് അമ്പയര്‍മാര്‍ - വീഡിയോ വൈറല്‍

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ അമ്പയറെ പോലും അമ്പരപ്പിച്ച് രവീന്ദ്ര ജഡേജയുടെ ...

news

ലക്മല്‍ ഗ്രൗണ്ടിൽ ഛര്‍ദ്ദിച്ചു; മാസ്‌ക് ധരിച്ച് ലങ്കന്‍ താരങ്ങള്‍ ഗ്രൌണ്ടില്‍

അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ ശക്തമായതോടെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ...

news

പൊട്ടിത്തെറിക്കാറുള്ള കോഹ്‌ലി ഇത്തവണ ലങ്കന്‍ താരങ്ങളോട് മാപ്പ് പറഞ്ഞു - വീഡിയോ വൈറലാകുന്നു

പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. പെട്ടന്ന് ...

news

നഥാൻ ലിയോൺ ഇനി പറക്കും ലിയോൺ; ആഷസിലെ സൂപ്പര്‍ ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ്‌ ലോകം

അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന ആഷസ് ടെസ്റ്റില്‍ ഓസിസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ...

Widgets Magazine