India vs England: ഓവൽ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ 3 മാറ്റങ്ങൾക്ക് സാധ്യത, അരങ്ങേറ്റം കുറിക്കാനൊരുങ്ങി അർഷദീപ്

India vs England 4th Test Day 2 Scorecard, India vs England, India England Test, manchester Test, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്, മാഞ്ചസ്റ്റര്‍ ടെസ്റ്റ്
India vs England 4th Test
അഭിറാം മനോഹർ| Last Updated: ബുധന്‍, 30 ജൂലൈ 2025 (09:30 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1-2ന് പിന്നിലാണ്. ഓവലില്‍ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ വിജയിച്ചെങ്കില്‍ മാത്രമെ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളു. എന്നാല്‍ റിഷഭ് പന്തിന്റെ പരിക്ക് ഓവലില്‍ ഇന്ത്യന്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചേക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തില്‍ നിന്നുള്ള വിലയിരുത്തല്‍.


ഓവലില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ റിഷഭ് പന്തിന് പുറമെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്രയും ഇന്ത്യന്‍ നിരയില്‍ കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ പേസര്‍ അന്‍ഷുല്‍ കാംബോജിനും അവസാന ടെസ്റ്റില്‍ അവസരം ലഭിച്ചേക്കില്ല. റിഷഭ് പന്തിന് പകരക്കാരനായി യുവതാരമായ ധ്രുവ് ജുറലാകും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇറങ്ങുക. ജസ്പ്രീത് ബുമ്രയ്ക്ക് പകരക്കാരനായി ആകാശ്ദീപും എത്തും. അതേസമയം അന്‍ഷുല്‍ കാംബോജിന് പകരം അര്‍ഷദീപ് ആയിരിക്കും ഓവലില്‍ ഇറങ്ങുക. അര്‍ഷദീപിന്റെ ടെസ്റ്റ് അരങ്ങേറ്റ മത്സരം കൂടിയാകും ഓവലില്‍ നടക്കുക.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :