ഇന്ത്യന്‍ ആരാധകരോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; രണതുംഗയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കൊളംബോ, വ്യാഴം, 31 ഓഗസ്റ്റ് 2017 (17:50 IST)

Widgets Magazine
 Arjuna Ranatunga , Indian Cricket , team india , india sree lanka odi , fans , ഇന്ത്യ- ശ്രീലങ്ക , അര്‍ജുന രണതുംഗ , പരമ്പര , ലോകകപ്പ് , കുപ്പി വലിച്ചെറിഞ്ഞ സംഭവം

പരമ്പരയിലെ മൂന്നാം ഏകദിനത്തിടെ ഗ്രൌണ്ടിലേക്ക് ലങ്കന്‍ ആരാധകര്‍ കുപ്പി വലിച്ചെറിഞ്ഞ് കളി തടസപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്ത്.

“വലിയ ക്രിക്കറ്റ് പാരമ്പര്യവും ചരിത്രവുമുള്ള രാജ്യമാണ് ശ്രീലങ്ക. അതിനാല്‍ നിങ്ങള്‍ ഇന്ത്യന്‍ ആരാധകരെ പോലെ പെരുമാറരുത് ”- എന്നാണ് രണതുംഗ വ്യക്തമാക്കിയത്. ഇതാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്.

ഇതോടെയാണ് രണതുംഗയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ തിരിഞ്ഞത്. ഇന്ത്യന്‍ ആരാധകരെ പോലെ പെരുമാറല്ലേ എന്ന് പറയുന്നതിന് പകരം ഇന്ത്യന്‍ കളിക്കാരെ പോലെ കളിക്കാന്‍ ലങ്കന്‍ താരങ്ങളോട് പറയാനായിരുന്നു ഒരാളുടെ ട്വീറ്റ്.

ഇന്ത്യക്കെതിരെ ഒരു വര്‍ഷം മാത്രമായിരുന്നു ലങ്ക മികച്ച കളി പുറത്തെടുത്തത് എന്നും ഒരു ആരാധകര്‍ കുറിച്ചപ്പോള്‍ ചിലര്‍ ലങ്കയേയും അവരുടെ താരങ്ങളെയും പരിഹസിക്കാനും മടി കാണിച്ചില്ല.

1996 ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക സെമിഫൈനല്‍ നടക്കവെ ഇന്ത്യന്‍ ആരാധകര്‍ ഗ്രൌണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞ് കളി തടസപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ ഓര്‍മിപ്പിച്ചാണ് ഇന്ത്യന്‍ ആരാധകരെ പരിഹസിച്ച് രണതുംഗ രംഗത്ത് എത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

തീതുപ്പുന്ന പന്തുകളുമായി ട്വന്റി20 ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് സൊഹൈല്‍ തന്‍വീര്‍ !

വെസ്റ്റ് ഇന്‍ഡീസുകാരുടെ 'ഐപിഎല്‍' ആയ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മാരക ബൌളിംഗ് ...

news

ധോണി ഗ്രൌണ്ടിലെത്തിയതോടെ കോഹ്‌ലി പരിശീലനം നിര്‍ത്തി; ഉടന്‍ ‘ഹെലികോപ്‌റ്റര്‍’ പറന്നു!

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് വിമര്‍ശകരുടെ ...

news

കങ്കാരുക്കളെ കടുവകള്‍ കൊന്നുതിന്നു; ഷക്കീബിന് മുന്നില്‍ തകര്‍ന്ന് ഓസ്‌ട്രേലിയ - ബംഗ്ലാദേശിന് ചരിത്രവിജയം

ക്രിക്കറ്റ് ലോകത്തെ അതിശക്തന്മാരായ ഓസ്ട്രേലിയയെ തകർത്ത് ചരിത്രം കുറിച്ച് ബംഗ്ലാദേശ്. 20 ...

news

ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തുമായി ഓസീസ് താരം - വീഡിയോ

ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തുമായി ഓസീസ് താരം പാറ്റ് കുമ്മിന്‍സ്. ...

Widgets Magazine